പാലക്കാട്: പാലക്കാട് നീല ട്രോളി ബാഗ് വിവാദത്തിൽ തെളിവ് കണ്ടെത്താനായില്ലെന്ന് അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട്.
ബാഗിൽ പണം എത്തിച്ചതിന് തെളിവ് കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ജില്ലാ പൊലീസ് മേധാവിക്കാണ് റിപ്പോർട്ട് നൽകിയത്.പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് നീല ട്രോളി ബാഗ് വലിയ വിവാഹങ്ങൾക്ക് വഴിവെച്ചിരുന്നു. ബാഗിൽ നേതാക്കൾ പണം എത്തിച്ചെന്നായിരുന്നു വിവാദം.
യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂറ്റത്തിന് എതിരെ എൽഡിഎഫ്, ബിജെപി ആരോപണം ഉയർന്നിരുന്നു. സിപിഐഎമ്മിൻ്റെ ആരോപണങ്ങൾക്ക് നീല ട്രോളി ബാഗുമായി രാഹുൽ മാങ്കൂറ്റത്തിൽ മറുപടി നൽകിയിരുന്നു.
ട്രോളി ബാഗിൽ വസ്ത്രങ്ങളാണെന്ന് പറഞ്ഞ രാഹുൽ ബാഗ് പൊലീസിന് കൈമാറാൻ തയ്യാറാണെന്നും പറഞ്ഞിരുന്നു. പാലക്കാട് കെപിഎം ഹോട്ടലിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കള്ളപ്പണം എത്തിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് പരിശോധനയും നടന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.