"ആലപ്പുഴ അപകടം" മരണ സംഖ്യ 5 ആയി; മരിച്ചവര്‍ MBBS വിദ്യാര്‍ഥികള്‍ ;മരിച്ചവര്‍ ഇവര്‍

ആലപ്പുഴ: "ആലപ്പുഴ അപകടം" മരണ സംഖ്യ 5 ആയി ഉയര്‍ന്നു. മരിച്ചവര്‍ കാറില്‍ സഞ്ചരിച്ച MBBS വിദ്യാര്‍ഥികള്‍. വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.  കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിലേക്ക് എതിരെ  വന്ന കാർ ഇടിക്കുകയായിരുന്നു. 

വണ്ടാനം മെഡിക്കൽ കോളേജിലെ 10 വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഒന്നാം വർഷ എംബിബിഎസ് വിദ്യാര്‍ത്ഥികളായ ശ്രീദീപ് (പാലക്കാട്) മുഹമ്മദ് ഇബ്രാഹിം (ലക്ഷദ്വീപ്) ,ദേവാനന്ദ്, മുഹമ്മദ് ജബ്ബാർ (കണ്ണൂർ) ആയുഷ് ഷാജി (ആലപ്പുഴ) എന്നിവരാണ് മരിച്ചത്.

കളർകോട് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കാർ പൂർണമായും തകർന്നു. വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. 





3 പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. കാർ വെട്ടിപ്പൊളിച്ചാണു വിദ്യാർഥികളെ പുറത്തെടുത്തത്. മൂന്നു പേർക്ക്  പരിക്കേറ്റു. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

അപകടത്തില്‍ ബസിൽ ഉണ്ടായിരുന്ന നാല് പേർക്കും പരിക്കേറ്റിയിട്ടുണ്ട്. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. കനത്ത മഴയില്‍ കാഴ്ച മങ്ങിയതാകാം അപകട കാരണമെന്ന് സംശയിക്കുന്നതായി മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ  പറഞ്ഞു. കൂടുതൽ പരിശോധന നടക്കുകയാണെന്നും ഉദ്യോഗസ്ഥർ പ്രതികരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !