കാസർഗോഡ്: പ്രവാസി വ്യവസായി പൂച്ചക്കാട്ടെ അബ്ദുൾഗഫൂർ ഹാജി വധവുമായി ബന്ധപ്പെട്ടുള്ള പോലീസ് അന്വേഷണത്തിൽ ലഭിക്കുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. കേസിലെ രണ്ടാം പ്രതി ഷമീന മന്ത്രവാദത്തട്ടിപ്പ് നടത്തി അബ്ദുൾ ഗഫൂർ ഹാജിയെ ഇതിനു മുൻപും പറ്റിച്ചതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.
ചൈനയിൽ എം.ബി.ബി.എസിന് പഠിക്കുന്ന ബന്ധുവിന് പരീക്ഷ പാസാകാൻ മന്ത്രവാദം നടത്തിയാൽ മതിയെന്ന് ഷമീന പറഞ്ഞു. ഇത് വിശ്വസിച്ച് അതുപോലെ കാര്യങ്ങൾ നടത്തുകയും ചെയ്തു.മന്ത്രവാദത്തിനുള്ള പ്രതിഫലമായി ഡയമണ്ട് നെക്ലേസാണ് ഷമീനയെന്ന ജിന്നുമ്മ കൈക്കലാക്കിയത്. ഒന്നരലക്ഷം രൂപ വിലമതിക്കുന്ന നെക്ലേസ് തനിക്ക് സമ്മാനമായി നൽകിയതാണെന്നാണ് ഷമീന അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴി. സ്വർണം ഇരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് പലതവണയായി ഗഫൂർ ഹാജിയിൽനിന്ന് ഷമീന വാങ്ങിയ സ്വർണം കുടത്തിലിട്ട് അടച്ചുവച്ചുവെന്ന് പറഞ്ഞ് ബോധിപ്പിച്ചു.കൊല നടന്ന ദിവസവും ഗഫൂർ ഹാജി സ്വർണം നൽകിയെന്ന് പ്രതികൾ മൊഴി നൽകിയതായി അന്വേഷണ ഉദ്യോഗസ്ഥൻ ഡി.സി.ആർ.ബി. ഡിവൈ.എസ്.പി. കെ.ജെ.ജോൺസൺ പറഞ്ഞു. ആറുമാസത്തിനുള്ളിൽ കുടം തുറന്നാൽ അതിനകത്തെ സ്വർണം മണ്ണാകുമെന്നും വിശ്വസിപ്പിച്ചു. ഇതൊന്നും ഷമീനയല്ല ഗഫൂർ ഹാജിയോട് പറയുന്നത്. മന്ത്രവാദത്തിനിടെ പാത്തൂട്ടിയെന്ന പെൺകുട്ടിയായി ഇവർ മാറും. പാത്തൂട്ടിയുടെ സ്വരത്തിലും ശരീരഭാഷയിലുമാണ് സംഭാഷണം.
പ്രതികളുടെ വാട്‌സാപ്പ് ചാറ്റുകളിലെ ശബ്ദസന്ദേശത്തിൽ പറയുന്ന വിഷയങ്ങളിലേക്കിറങ്ങി, പോലീസ് സമർഥമായാണ് ഓരോരുത്തരെയും ചോദ്യംചെയ്തത്. ഫോണിൽനിന്ന് ഈ ശബ്ദസന്ദേശങ്ങളെല്ലാം ഡിലീറ്റ് ചെയ്തിരുന്നെങ്കിലും അതെല്ലാം പോലീസ് റിക്കവർ ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.