പത്തനംതിട്ട: തിരക്ക് വർധിച്ചതോടെ ശബരിമലയില്‍ സിസിടിവി നിരീക്ഷണം ശക്തമാക്കി. പമ്പ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളിലാണ് പൊലീസ് പരിശോധനയും സിസിടിവി നിരീക്ഷണവും ശക്തമാക്കിയത്.
പൊലീസ്, ദേവസ്വം വിജിലൻസ് എന്നിവരുടെ 258 ക്യാമറകളാണ് ഈ പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ളത്. ക്ഷേത്ര പരിസരം 24 മണിക്കൂറും പൊലീസിന്റെ 16 ഉം വിജിലൻസിൻ്റെ 32 ഉം ക്യാമറകളുടെ നിരീക്ഷണത്തിലാണ്.ചാലക്കയം മുതല്‍ പാണ്ടിത്താവളം വരെ പൊലീസ് 60 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. സന്നിധാനത്തെ കണ്ട്രോള് റൂമിൻ്റെ മേല്‍നോട്ടം പൊലീസ് സ്പെഷ്യല്‍ ഓഫിസർ പി ബിജോയ്ക്കാണ്.
ക്യാമറയില്‍ പതിയുന്ന നിയമലംഘനങ്ങലെ ആധാരമാക്കി അപ്പപ്പോള്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും പമ്പ മുതല്‍ സോപാനം വരെയുള്ള തത്സമയ ദൃശ്യങ്ങള്‍ ലഭിക്കുന്നതിനാല്‍ തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ സഹായകമാണെന്നും പി ബിജോയ് പറഞ്ഞു.
തീർഥാടകരുടെ ആവശ്യാനുസരണം മെഡിക്കല്‍ ടീം, ആംബുലൻസ്, ട്രോളി, അഗ്നി ശമന വിഭാഗം എന്നിവരെ അറിയിക്കാനും സിസിടിവി ക്യാമറകള്‍ ഉപയോഗപ്പെടുന്നുണ്ട്. സുരക്ഷയുടെ ഭാഗമായി ദേവസ്വം വിജിലന്‍സ് ആകെ 172 സിസിടിവി ക്യാമറകളാണ് ശബരിമലയുടെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ളത്.
മരക്കൂട്ടം മുതല്‍ സന്നിധാനം വരെ 160 ക്യാമറകളും സോപാനത്തില്‍ 32 ക്യാമറയുമാണ് സ്ഥാപിച്ചിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.