ലണ്ടൻ ;സ്കോട്‌ലൻഡിൽ കാണാതായ മലയാളി യുവതി സാന്ദ്ര സജുവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി എഡിൻബറോ പൊലീസ് . ഇന്ന് സാന്ദ്രയെ കാണാതായിട്ട് 13 ദിവസങ്ങൾ പിന്നിടുകയാണ്. സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടർന്ന് സാന്ദ്രയെന്ന് സംശയിക്കുന്ന യുവതിയുടെ ചിത്രം പൊലീസ് പുറത്തു വിട്ടിട്ടുണ്ട്.
ഡിസംബർ 6 ന് രാത്രി 9.10 നും 9.45നും ഇടയില്‍ ആല്‍മണ്ട്‌വെയിലിലെ അസ്ഡ സൂപ്പർമാർക്കറ്റിന് മുന്നിലെത്തിയ യുവതിയുടെ ചിത്രമാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.നേരത്തെ അന്ന് രാത്രി 8.30 ന് ലിവിങ്സ്റ്റണിലെ ബേണ്‍വെല്‍ ഏരിയയില്‍ വെച്ചാണ് സാന്ദ്രയെ അവസാനമായി കണ്ടതെന്ന വിവരങ്ങളാണ് ലഭിച്ചിരുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പുതിയ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായത്. ഹെരിയോട്ട് വാട്ട് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിനിയാണ്. നാട്ടില്‍ എറണാകുളം പെരുമ്പാവൂര്‍ സ്വദേശിനിയാണ്. വിദ്യാർഥി വീസയിൽ കഴിഞ്ഞ വർഷമാണ് സാന്ദ്ര യുകെയിൽ എത്തിയത്.സാന്ദ്രയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് എഡിന്‍ബറോ പൊലീസ്. കാണാതാകുമ്പോൾ 5 അടി 6 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം, ചെറിയ കറുത്ത മുടി തുടങ്ങിയ അടയാളങ്ങളുള്ള സാന്ദ്ര കാണാതാകുമ്പോൾ കറുത്ത ജാക്കറ്റാണ് ധരിച്ചിരുന്നത്. സാന്ദ്രയെ കണ്ടെത്തിയെന്ന് സംശയിക്കുന്നവരോ, ഇത് സംബന്ധിച്ച് വിവരങ്ങൾ കൈമാറാൻ ആഗ്രഹിക്കുന്നവരോ കേസ് നമ്പർ 3390 ഉദ്ധരിച്ച് 101 ൽ സ്കോട്ട്ലൻഡ് പൊലീസുമായി ബന്ധപ്പെടണമെന്ന് കോർസ്റ്റോർഫിൻ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ജോർജ് നിസ്ബെറ്റ് പറഞ്ഞു.
സാന്ദ്രയുടെ കുടുംബത്തെ ബന്ധപ്പെടാനുള്ള ഫോൺ നമ്പരുകൾ കുടുംബാംഗങ്ങൾ പങ്കുവെച്ചിട്ടുണ്ട്. +91 9447596503, +919846798430, +919447664196, +971506597181 തുടങ്ങിയ ഇന്ത്യൻ നമ്പരുകളിൽ വാട്സ്ആപ്പ് വഴി സാന്ദ്രയെ കുറിച്ചുള്ള വിവരങ്ങൾ കൈമാറാം. യുകെ നമ്പരായ +447776612880 ലൂടെയും വിവരങ്ങൾ അറിയിക്കാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.