എറണാകുളം;ലോകമെമ്പാടുമുള്ള സിനിമ പ്രേമികളുടെ കാത്തിരിപ്പിന് ഇന്ന് അവസാനമായിരിക്കുകയാണ്. സിനിമയുടെ പ്രഖ്യാപനം മുതൽ റിലീസുവരെ ഇത്രത്തോളം ഹൈപ്പ് ലഭിച്ച മറ്റൊരു അല്ലു അർജുൻ ചിത്രം ഒരു പക്ഷെ ഉണ്ടായിട്ടുണ്ടാവില്ല.തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുൻ നായകനായി എത്തിയ പാൻ ഇന്ത്യൻ ചിത്രം പുഷ്പ 2 തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.
ചിത്രത്തിന്റെ ആദ്യ ഷോ പൂർത്തിയാകുമ്പോൾ മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ചിത്രത്തിലെ അല്ലു അർജുന്റെ മികച്ച പ്രകടനമാണ് സിനിമയുടെ ഹൈലൈറ്റായി എല്ലാവരും അഭിപ്രായപ്പെടുന്നത്. ഒപ്പം ഫഹദ് ഫാസിലിന്റെ വില്ലൻ കഥാപാത്രത്തിനും വലിയ പ്രശംസ ലഭിക്കുന്നുണ്ട്. നായകനെ വിറപ്പിക്കുന്ന പ്രകടനമാണ് സിനിമയിൽ ഫഹദ് കാഴ്ചവെച്ചത് എന്നാണ് ട്വിറ്റർ റിവ്യൂവിലൂടെ പലരും അഭിപ്രായപ്പെടുന്നത്.ഒരു മാസ് ആക്ഷൻ സിനിമയ്ക്ക് വേണ്ടുന്ന എല്ലാ ചേരുവകളും സിനിമയിലുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ആക്ഷന്‍ സീക്വന്‍സുകളാണ് സിനിമയുടെ മറ്റൊരു പ്ലസ് പോയന്റായി പലരും ചൂണ്ടിക്കാട്ടുന്നത്. കിസിക്കി, പീലിങ്സ് എന്നീ ഗാനങ്ങൾ തിയേറ്ററുകളിൽ വലിയ ആരവമുണ്ടാക്കിയതായും അഭിപ്രായങ്ങളുണ്ട്. സിനിമയുടെ ദൈര്‍ഘ്യം കുറച്ച് കൂടുതലാണെന്ന് ചില പ്രേക്ഷകർ പറയുന്നുമുണ്ട്.3 .21 മണിക്കൂറാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് പ്രതീക്ഷിക്കുന്നുണ്ടെന്ന് രശ്‌മിക മുൻപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.ആദ്യ ഭാഗത്തിനേക്കാൾ ശ്രീവല്ലി എന്ന കഥാപത്രത്തിന് രണ്ടാം ഭാഗത്തിൽ റോൾ നൽകുന്നുണ്ട്.ചിത്രത്തിന്റെ മൂന്നാം ഭാഗം ഉണ്ടാവുമെന്ന ഹിൻറ് നൽകിക്കൊണ്ടാണ് സുകുമാർ ചിത്രം അവസാനിപ്പിച്ചിരിക്കുന്നത്.
ലോകമെമ്പാടുമുള്ള 12,500 ൽ അധികം സ്‌ക്രീനുകളിൽ ആണ് പുഷ്പ 2 പുറത്തിറങ്ങിയിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. സിനിമ പ്രീ സെയ്ൽസിലൂടെ മാത്രം 125 കോടി നേടിയതായി റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ ബോക്‌സ് ഓഫീസിൽ മാത്രം 85 കോടി രൂപ അഡ്വാൻസുകളാണ് രജിസ്റ്റർ ചെയ്തത്. ട്രെൻഡുകൾ നോക്കുമ്പോൾ ബോക്സ് ഓഫീസിൽ റെക്കോർഡ് ഓപണിങ് തന്നെ സിനിമ നേടുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.അതേസമയം,പുഷ്പ 2 -ന്റെ പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു.
ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് സംഭവം.ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) യാണ് മരിച്ചത്.ഭർത്താവ് ഭാസ്കറിനും മക്കളായ തേജിനും സാൻവിക്കും ഒപ്പം രേവതി പുഷ്പ പ്രീമിയർ ഷോ കാണാൻ എത്തിയതായിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.