ആദ്യം പറഞ്ഞത് കള്ളം-കുടുംബത്തെ ഒന്നാകെ കൊലപ്പെടുത്തിയത് മകൻ തന്നെ, ഞെട്ടൽ മാറാതെ പ്രദേശവാസികളും

ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയില്‍ ദമ്പതിമാരെയും മകളെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. മൂവരെയും കൊലപ്പെടുത്തിയത് ദമ്പതിമാരുടെ ഇരുപതുവയസ്സുകാരനായ മകനാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

കേസില്‍ പ്രതിയായ മകനെ പോലീസ് അറസ്റ്റ് ചെയ്തു.സൗത്ത് ഡല്‍ഹിയിലെ നെബ്‌സരായിയില്‍ താമസിക്കുന്ന രാജേഷ് കുമാര്‍(51), ഭാര്യ കോമള്‍(46), മകള്‍ കവിത(23) എന്നിവരെയാണ് വീട്ടില്‍ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. രാജേഷിന്റെയും കോമളിന്റെയും 27-ാം വിവാഹവാര്‍ഷികദിനമായ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

സംഭവം കൊലപാതകമാണെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരുന്നു. അതേസമയം, സംഭവസമയത്ത് താന്‍ വീട്ടിലുണ്ടായിരുന്നില്ലെന്നാണ് ദമ്പതിമാരുടെ മകന്‍ അര്‍ജുന്‍ പോലീസിനോട് പറഞ്ഞിരുന്നത്. താന്‍ പ്രഭാതസവാരിക്ക് പോയതായിരുന്നുവെന്നും വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മാതാപിതാക്കളെയും സഹോദരിയെയും മരിച്ചനിലയില്‍ കണ്ടെത്തിയതെന്നുമായിരുന്നു ഇയാളുടെ മൊഴി. എന്നാല്‍, പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് കള്ളമാണെന്ന് കണ്ടെത്തുകയും അര്‍ജുനെ വിശദമായി ചോദ്യംചെയ്തതോടെ ഇയാള്‍ കുറ്റംസമ്മതിക്കുകയുമായിരുന്നു.

ഉറങ്ങുന്നതിനിടെയാണ് മൂവരെയും കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. പിതാവില്‍നിന്ന് അവഹേളനം നേരിട്ടതും മാതാപിതാക്കളുടെ സ്വത്ത് സഹോദരിക്ക് നല്‍കാനുള്ള നീക്കവുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും ഇയാള്‍ മൊഴി നല്‍കി.

ഏറെനാളായി പ്രതി കൊലപാതകം ആസൂത്രണം ചെയ്തുവരികയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്നാണ് മാതാപിതാക്കളുടെ വിവാഹവാര്‍ഷികദിനം തന്നെ കൊലപാതകം നടത്താനായി തിരഞ്ഞെടുത്തത്. ഉറങ്ങുന്നതിനിടെ കത്തികൊണ്ട് മൂവരുടെയും കഴുത്തറക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം ബന്ധുക്കളെയും പോലീസിനെയും വിവരമറിയിച്ചതും ഇയാള്‍ തന്നെയായിരുന്നു. താന്‍ പ്രഭാതസവാരി കഴിഞ്ഞെത്തിയപ്പോള്‍ മൂവരുടെയും മൃതദേഹങ്ങളാണ് വീട്ടില്‍ കണ്ടതെന്നായിരുന്നു അര്‍ജുന്‍ എല്ലാവരോടും പറഞ്ഞിരുന്നത്. മാതാപിതാക്കള്‍ക്ക് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്നതിന് ശേഷമാണ് വീട്ടില്‍നിന്ന് പ്രഭാതസവാരിക്ക് പോയതെന്നും ഇയാള്‍ പറഞ്ഞിരുന്നു.

വീട്ടിനുള്ളില്‍ ആരെങ്കിലും അതിക്രമിച്ചുകയറിയതിന്റെ ലക്ഷണങ്ങളില്ലെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ പോലീസ് കണ്ടെത്തിയിരുന്നു. വീട്ടില്‍ കവര്‍ച്ച നടന്നിട്ടില്ലെന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും പോലീസ് സ്ഥിരീകരിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഇതോടെയാണ് അര്‍ജുന്റെ മൊഴികളില്‍ സംശയമുണ്ടായത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ പ്രതി കുറ്റംസമ്മതിക്കുകയായിരുന്നു.കൊല്ലപ്പെട്ട രാജേഷും കുടുംബവും ഹരിയാണ സ്വദേശികളാണ്. വിമുക്തഭടനായ രാജേഷും കുടുംബവും 15 വര്‍ഷം മുന്‍പാണ് ഡല്‍ഹിയില്‍ താമസം ആരംഭിച്ചത്. 

കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും ജോലിയും ഉറപ്പാക്കാനായിരുന്നു കുടുംബം രാജ്യതലസ്ഥാനത്തേക്ക് ചേക്കേറിയത്. ഡല്‍ഹിയിലെ ആര്‍മി പബ്ലിക് സ്‌കൂളിലായിരുന്നു അര്‍ജുന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. ബോക്‌സിങ് താരം കൂടിയായ അര്‍ജുന്‍ നിലവില്‍ ഡല്‍ഹി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ബി.എ. വിദ്യാര്‍ഥിയാണ്. ബോക്‌സിങ് മത്സരത്തില്‍ ഡല്‍ഹിയെ പ്രതിനിധീകരിച്ച് വെള്ളിമെഡലും നേടിയിട്ടുണ്ട്.

പഠനകാര്യങ്ങളെച്ചൊല്ലി പിതാവ് വഴക്കുപറയുന്നത് പതിവായിരുന്നുവെന്നാണ് അര്‍ജുന്‍ പോലീസിന് നല്‍കിയ മൊഴി. അടുത്തിടെ അയല്‍ക്കാരുടെ മുന്നില്‍വെച്ച് പിതാവ് വഴക്ക് പറയുകയും മര്‍ദിക്കുകയും ചെയ്തു. ഇത് ഏറെ അപമാനമുണ്ടാക്കി. കുടുംബത്തില്‍നിന്ന് ആരും തനിക്ക് പിന്തുണ നല്‍കുന്നില്ലെന്ന് പ്രതിക്ക് തോന്നി. 

ഒറ്റപ്പെട്ടലും അവഗണനയും നേകരിട്ടു. മാത്രമല്ല, സ്വത്ത് സഹോദരിക്ക് നല്‍കണമെന്നാണ് പിതാവിന്റെ ആഗ്രഹമെന്ന് കേട്ടപ്പോള്‍ പക മൂര്‍ച്ഛിച്ചു. ഇതോടെയാണ് മാതാപിതാക്കളുടെ വിവാഹവാര്‍ഷികദിനത്തില്‍ തന്നെ കുടുംബത്തെ ഇല്ലാതാക്കാന്‍ പ്രതി തീരുമാനമെടുത്തതെന്നും പോലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !