കൊച്ചി: കേരളത്തിലെ 10 ലക്ഷം ജനസംഖ്യയുള്ള മേഖലകളിൽ ഒരു ജില്ലയായി പരിഗണിച്ച് 31 ജില്ലകളാക്കി തിരിച്ച് പ്രവർത്തനം ശക്തിപ്പെടുത്താൻ ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ തീരുമാനം.
ഗ്രൂപ്പ് പ്രവർത്തനം അംഗീകരിക്കുന്നില്ലെങ്കിൽ സമന്വയത്തിൻ്റെ പാതയുടെ നേതൃത്വം സ്വീകരിക്കുക എന്നും യോഗത്തിൽ പങ്കെടുത്ത കേരളത്തിൻ്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കറും സഹപ്രഭാരി അപരാജിത സാരംഗി എംപിയും യോഗത്തിൽ വ്യക്തമാക്കി. അതേ സമയം, പാലക്കാട്, വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പു ഫലങ്ങളെക്കുറിച്ച് കാര്യമായ ചർച്ചകൾ യോഗത്തിലുണ്ടായില്ല എന്നാണ് വിവരം.
തദ്ദേശ തിരഞ്ഞെടുപ്പ്, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പരമാവധി നേട്ടമുണ്ടാക്കുന്നത് ലക്ഷ്യമിട്ടാണ് മുതിർന്ന നേതാക്കളുടെ മേൽനോട്ടത്തിൽ 31 ജില്ലകളാക്കി പ്രവർത്തനം. മറ്റ് സംസ്ഥാനങ്ങളിൽ നേരത്തെ തന്നെ ഇത്തരത്തിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. ഈഴവർ തീരുമാനമുള്ള പിന്നാക്ക വിഭാഗങ്ങൾ ബിജെപിയോട് അനുഭാവം പ്രകടിപ്പിക്കുകയും ഇത് കൂടുതൽ ഉറപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾ സ്വീകരിക്കുകയും യോഗത്തിൽ എത്തുകയും ചെയ്യുന്നു. ക്രിസ്ത്യൻ വിഭാഗങ്ങളുടെ വിശ്വാസം ആർജിക്കാനുള്ള നടപടികൾ തുടരുന്നതിനൊപ്പം പ്രീണിപ്പിക്കുന്ന തരത്തിലുള്ള വാഗ്ദാനങ്ങൾ നൽകരുതെന്നും തീരുമാനിച്ചു.
പ്രസിഡൻറ് കെ.സുരേന്ദ്രൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറിമാർക്ക് പുറമെ വൈസ് പ്രസിഡൻറുമാരായ ഐ.എൻ. രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ, ഡോ.കെ.എസ്. രാധാകൃഷ്ണൻ, മുൻ സംസ്ഥാന പ്രസിഡൻറുമാരായ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, വി. മുരളീധരൻ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.