കെയര്‍ വര്‍ക്കര്‍മാര്‍ക്കും സീനിയര്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്കും ഇനിമുതൽ ആശ്രിതരെ കൊണ്ടുവരാമോ..?

ലണ്ടൻ ;യുകെ വിസയുള്ള ഒരു വ്യക്തിയുടെ ഉറ്റബന്ധുക്കള്‍ക്ക് യു കെയില്‍ വരുവാനുള്ള യോഗ്യത നല്‍കുന്ന ഒന്നാണ് ഡിപന്‍ഡെന്റ് വിസ അഥവാ ആശ്രിത വിസ.

വിവിധ തരം വിസകള്‍ ഇത്തരത്തില്‍ ആശ്രിതരെ യു കെയിലേക്ക് കൊണ്ടുവരുന്നതിനുള്ള അനുമതി നല്‍കുന്നുണ്ട്. വര്‍ക്ക് വിസ, സ്റ്റുഡന്റ് വിസ, ബിസിനസ്സ് വിസ, ആന്‍സെസ്ട്രി വിസ എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടും. രണ്ടു തരത്തിലാണ് ഡിപെന്‍ഡന്റ് വിസയുള്ളത്. ഡിപെന്‍ഡന്റ് വിസയും പി ബി എസ് ഡിപെന്‍ഡന്റ് വിസയും ഇതില്‍ പി ബി എസ് എന്നത് സ്‌കില്‍ഡ് വര്‍ക്കര്‍ വിസ പോലുള്ള പോയിന്റ് ബേസ്ഡ് വിസയുമായി ബന്ധപ്പെട്ടതാണ്.

ആശ്രിത വിസയുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങള്‍ 2024 ല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. ഇതനുസരിച്ച് പി എച്ച് ഡി കോഴ്സുകള്‍, പോസ്റ്റ് ഗ്രാഡ്വേറ്റ് റിസര്‍ച്ച് പ്രോഗ്രാം എന്നിവയ്ക്ക് ഒഴിച്ച് സ്റ്റുഡന്റ് വിസയില്‍ ബ്രിട്ടനില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രിതരെ കൊണ്ടുവരാനുള്ള അനുമതിയില്ല. അതിനു പുറമെ 2024 മാര്‍ച്ച് 11 മുതല്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്കും സീനിയര്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്കും ആശ്രിതരെ ബ്രിട്ടനിലേക്ക് കൊണ്ടു വരുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

സ്റ്റുഡന്റ് വിസ, വര്‍ക്ക് വിസ, ബിസിനസ്സ് വിസ, ആന്‍സെസ്ട്രി വിസ എന്നിവയ്ക്ക് കീഴില്‍ ആശ്രിതരെ കൊണ്ടുവരാനുള്ള അനുമതിയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആശ്രിത വിസയ്ക്കായി അപേക്ഷിക്കാം. എല്ലാത്തരം സ്റ്റുഡന്റ്, വര്‍ക്ക് വിസയുള്ളവര്‍ക്കും ആശ്രിതരെ കൊണ്ടുവരാനുള്ള അനുമതി ഇല്ലെന്നറിയുക. നിങ്ങള്‍ക്ക് ആശ്രിതരെ കൊണ്ടുവരാന്‍ അനുമതി ഉണ്ടോ എന്നതിനെ കുറിച്ച് നിശ്ചയമില്ലെങ്കില്‍, നിയമജ്ഞരുമായി ബന്ധപ്പെട്ട് സംശയം തീര്‍ക്കുക.

പങ്കാളികളെയാണ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അവര്‍ വിവാഹിതരോ, സിവില്‍ റിലേഷനില്‍ ഉള്ളവരോ ആയിരിക്കണം. മാത്രമല്ല അവര്‍ 2 വര്‍ഷമോ അതിലധികമോ ഒരുമിച്ച് താമസിക്കുന്നവരും ആയിരിക്കണം. കുട്ടികളുടെ വിസയ്ക്കാണ് അപേക്ഷിക്കുന്നതെങ്കില്‍, കുട്ടികള്‍ 18 വയസ്സില്‍ താഴെയുള്ളവര്‍ ആയിരിക്കണം. 

അവര്‍ 16 വയസ്സോ അതിന് മുകളിലോ പ്രായമുള്ളവരാണെങ്കില്‍ പ്രധാന വിസയുള്ള വ്യക്തിയെ ആശ്രയിച്ചു ജീവിക്കുന്നവരും ആയിരിക്കണം. ആശ്രിത വിസ ലഭിക്കണമെങ്കില്‍ അവര്‍, സ്വതന്ത്ര ജീവിതം നയിക്കുന്നവര്‍ ആകരുത്. മാത്രമല്ല, പ്രധാന വിസയുള്ള വ്യക്തിക്കൊപ്പം താമസിക്കുന്നയാളും പ്രധാന വിസയുള്ള വ്യക്തിയുടെ സാമ്പത്തിക സഹായത്താല്‍ ജീവിക്കുന്ന വ്യക്തിയുമാകണം.

ആശ്രിത വിസ ലഭിക്കുന്നതിനുള്ള സാമ്പത്തികവും അല്ലാത്തതുമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നു എന്നതിനുള്ള തെളിവുകള്‍ ഹാജരാക്കേണ്ടതുണ്ട്. ആശ്രിത വിസയ്ക്കുള്ള സാമ്പത്തിക മാനദണ്ഡങ്ങള്‍ പ്രധാനമായും പ്രധാന്‍ വിസയുള്ള വ്യക്തി ഏത് തരം വിസയാണ് കൈവശം വെച്ചിരിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. ആശ്രിത വിസയ്ക്കായി പ്രധാന വിസ ഉടമയുടെ ഗ്ലോബല്‍ വെബ് ഫോം അല്ലെങ്കില്‍ യൂണിക്ക് അപ്ലിക്കേഷന്‍ നമ്പര്‍ നല്‍കണം. അതിനുപുറമെ ഐഡന്റിറ്റി പ്രൂഫ്, പ്രധാന വിസ ഉടമയുമായുള്ള ബന്ധത്തിനുള്ള തെളിവ്, ആശ്രിതരാണെന്നതിനുള്ള തെളിവ്, ബാങ്ക് സ്റ്റേറ്റ്‌മെന്റ് എന്നിവയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

ഇതിനായി ഓണ്‍ലൈന്‍ അപേക്ഷാ ഫോം പൂര്‍ണ്ണമായും പൂരിപ്പിച്ച്, ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കേണ്ടതുണ്ട്. അതിനു ശേഷം അപേക്ഷാ ഫീസും ഹെല്‍ത്ത് കെയര്‍ സര്‍ചാര്‍ജ്ജും നല്‍കണം. അതിനുശേഷം ഒരു ബയോമെട്രിക് അപ്പോയിന്റ്‌മെന്റിനായി അപേക്ഷിക്കുകയും അതിന് ഹാജരാവുകയും വേണം. ഒട്ടുമിക്ക കേസുകളിലും യു കെ ഡിപെന്‍ഡന്റ് വിസയുമായുള്ള തീരുമാനം 8 ആഴ്ചക്കുള്ളില്‍ ലഭിക്കും. ഡിപന്‍ഡന്റ് വിസക്കാര്‍ക്കും സെറ്റില്‍മെന്റിനായി അപേക്ഷിക്കാം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !