ട്രെയിനില്‍ ചാടിക്കയറാൻ ശ്രമിച്ചു; ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ വീണു; ഗുരുതരമായി പരിക്കേറ്റ 53-കാരൻ മരണത്തിന് കീഴടങ്ങി

തൃശൂർ: ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിലേക്ക് വീണ് യാത്രക്കാരന് ദാരുണാന്ത്യം. ഓടിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

എറണാകുളം ആലുവ സ്വദേശി 53-കാരൻ സുരേഷ് നാരായണ മേനോനാണ് മരിച്ചത്.

തൃശൂർ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന എക്സ്പ്രസ് ട്രെയിൻ പ്ലാറ്റ്‌ഫോമില്‍ നിന്ന് നീങ്ങി തുടങ്ങിയത് ശ്രദ്ധയില്‍പെട്ടതോടെ കടയുടെ സമീപത്ത് നിന്ന് സുരേഷ് ഓടിയെത്തി. 

വാതിലിന് അരികിലെ കൈപ്പിടിയില്‍ പിടിച്ച്‌ ചാടിക്കയറാൻ ശ്രമിക്കവേയാണ് അപകടമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കൈ വഴുതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിലെ വിടവിലൂടെ താഴേക്ക് പതിക്കുകയായിരുന്നു.

ആളുകള്‍ ബഹളം വച്ചതോടെ ട്രെയിൻ നിർത്തി. അരയ്‌ക്ക് താഴേക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. സുരേഷ് എറണാകുളത്ത് നിന്ന് കയറിയതാണോ അതോ തൃശൂരില്‍‌ നിന്ന് കയറാൻ ശ്രമിച്ചതാണോയെന്ന് വ്യക്തമല്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !