ബെംഗളൂരു;എല്ലാവരും വിദേശ രാജ്യങ്ങളിലേക്ക് ജോലിക്കായി കുടിയേറുമ്പോൾ വിദേശത്ത് നിന്ന് ഇന്ത്യയിലെത്തി പഠിച്ച് ഇവിടെ ബിസിനസുചെയ്യുന്ന ഒരാൾ. ഫ്രഞ്ച് സ്വദേശി സാൻഡ്‍വിച്ച് വിൽപ്പനയിലൂടെ നേടിയത് 50 കോടി രൂപ നിക്കോളാസ് ഗ്രോസെമി എന്ന ഫ്രഞ്ചുകാരനാണ് ബെംഗളൂരുവിൽ ബിസിനസ് നടത്തുന്നത്. ഫ്രാൻസിൽ അധ്യാപകരാണ് നിക്കോളാസിൻ്റെ മാതാപിതാക്കൾ.
അടുക്കളയിൽ അമ്മയെ സഹായിക്കുന്നതിനിടെയാണ് പാചകം ഇഷ്ടപ്പെട്ടു തുടങ്ങിയത്. ഭക്ഷണം പാകം ചെയ്യാനും കഴിക്കാനുമുള്ള ഇഷ്ടം മാനേജ്മൻ്റ് വിദ്യാർത്ഥിയായ നിക്കോളാസിനെ ഈ രംഗത്ത് ഒരു സംരംഭം തുടങ്ങാൻ പ്രേരിപ്പിച്ചു. അങ്ങനെയാണ് പാരിസ് പനിനി എന്ന ഗൗർമെറ്റ് സാൻഡ്‌വിച്ച് ശൃംഖല സ്ഥാപിക്കുന്നത്. ബെംഗളൂരുവിൽ പാരിസ് പനിനി ട്രെൻഡാണ്. ഈ ഫ്രഞ്ചുകാരൻ്റെ ഇന്ത്യയിലെ ബിസിനസ് നിരവധി സംരഭകരെ പ്രചോദിപ്പിക്കുന്നതാണ്.22-ാം വയസ്സിൽ നിക്കോളാസ് മാനേജ്മെൻ്റ് പഠനത്തിനായി ഇന്ത്യയിൽ എത്തിയതാണ്.കുട്ടിക്കാലം മുതൽ ബ്രെഡും സാൻഡ്‌വിച്ചുകളും ഒക്കെ കഴിച്ച് ശീലിച്ചതിനാൽ ഇന്ത്യൻ വിപണിയിൽ ഫ്രഞ്ച് സാൻഡ്‍വിച്ച് അവതരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.ഉൽപ്പന്നം കേന്ദ്രീകരിച്ചുള്ള ബ്രാൻഡിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പാരിസ് പാനിനി ട്രെൻഡായതിനുപിന്നിൽ ഈ സ്ട്രാറ്റജിയാണ്. ബ്രാൻഡ് ക്രിയേറ്റ് ചെയ്യുന്നിടത്താണ് ബിസിനസിൻ്റെ വിജയമെന്ന് നിക്കോളാസ് പറയും. ഇതിന് ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തണം. മികച്ച ഉൽപ്പന്നത്തിനൊപ്പം ശക്തമായ ഒരു ബ്രാൻഡ് ഐഡൻ്റിറ്റിയും സൃഷ്ടിക്കാനായാൽ ബിസിനസ് വിജയിപ്പിക്കാൻ ആകും.അടുത്തിടെ ഒരു യൂട്യൂബ് വീഡിയോയിലൂടെ ഭക്ഷ്യബിസിനസിൻ്റെ ചെലവുകളും നിക്കോളാസ് ചൂണ്ടിക്കാട്ടി.
മൊത്തം ബജറ്റിൽ ഭക്ഷണത്തിനായുള്ള ചെലവ് ഏകദേശം 28 ശതമാനം വരും. വാടക ഇനത്തിൽ 10 ശതമാനം തുക ചെലവാകും, തൊഴിലാളികൾക്കായി 15 ശതമാനം നൽകണം. ബിസിനസ് നടത്തുന്നതിന് 10 ശതമാനവും മാർക്കറ്റിംഗിനായി അഞ്ചു മുതൽ 10 ശതമാനം തുകയും ചെലവഴിക്കണം. ഭക്ഷ്യ ബിസിനസ് വിജയകരമാക്കാൻ 15 ശതമാനം ലാഭം മാറ്റി വയ്ക്കണം. ജേഴ്‌സി മൈക്ക് എന്ന ബ്രാൻഡിൻ്റെ സ്ഥാപകനായ പീറ്റർ കാൻക്രോയാണ് പ്രചോദനം.തൻ്റെ ഫുട്‌ബോൾ പരിശീലകനിൽ നിന്ന് കടം വാങ്ങി 17-ാം വയസ്സിൽ ഒരു സാൻഡ്‌വിച്ച് ഷോപ്പ് തുടങ്ങിയയാളാണ് കാൻക്രോ. 2023-ൽ 330 കോടി ഡോളറിൻ്റെ വിൽപ്പനയാണ് നേടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.