തിരുവനന്തപുരം: അനധികൃതമായി സാമൂഹികക്ഷേമ പെന്ഷന് കൈപറ്റിയ കൂടുതല്‍ സര്‍ക്കാര്‍ ജീവനക്കാർക്കെതിരേ നടപടി. ക്ഷേമപെന്ഷന് തട്ടിയവര്‍ക്കെതിരേ മൃഗസംരക്ഷണ വകുപ്പ്നടപടി തുടങ്ങി. തട്ടിപ്പ് പരിശോധിക്കാന്‍ മൃഗസംരക്ഷണ വകുപ്പ് അണ്ടര്‍ സെക്രട്ടറിയെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തി.
ഇത് സംബന്ധിച്ച് ഒരാഴ്ചയ്ക്കകം മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും.മൃഗസംരക്ഷണ വകുപ്പിലെ ഒരു മൃഗഡോക്ടറടക്കം 72 പേരുടെ പട്ടികയാണ് ധനവകുപ്പ് നല്‍കിയിരിക്കുന്നത്. ഇതിലധികവും പാര്‍ട്ട് ടൈം സ്വീപ്പര്‍മാരാണ്. ഇക്കാര്യം പരിശോധിക്കാന്‍ മൃഗസംരക്ഷണ വകുപ്പ് അണ്ടര്‍ സെക്രട്ടറിയെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തി. 72 പേര്‍ക്കും പറയാനുള്ളത് കേട്ടതിന് ശേഷമായിരിക്കും നടപടി. തദ്ദേശസ്ഥാപനങ്ങളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കും.എട്ട് ജില്ലകളിലെ ജീവനക്കാര്‍ക്കെതിരേയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകും, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 72 ജീവനക്കാരാണ് പണം അനധികൃതമായി കൈപ്പറ്റിയിരിക്കുന്നത്. ഈ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 18 ശതമാനം പലിശയോടെ പണം തിരിച്ചുപിടിക്കുന്നതിന് പുറമേ അച്ചടക്ക നടപടിയും സ്വീകരിച്ചേക്കും.
72 പേരാണ് മൃഗസംരക്ഷണ വകുപ്പില്‍ പെന്ഷന് കൈപ്പറ്റിയിരിക്കുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. നാല് പേര് ഡയറി വകുപ്പിലെ ആളുകളാണ്. 90 ശതമാനം ആളുകളും സ്വീപ്പര്‍ ഉള്‍പ്പെടെയുള്ള തസ്തികളില്‍ ജോലി ചെയ്യുന്നവരാണ്. അപൂര്‍വമായി ഉദ്യോഗസ്ഥര്‍ കൈപ്പറ്റിയിട്ടുള്ളു. വിശദമായ അന്വേഷണം വകുപ്പ് നടത്തും. അവര്‍ക്ക് നോട്ടീസ് നല്കി പറയാനുള്ളത് കേട്ട ശേഷമേ അച്ചടക്ക നടപടിയേക്ക് പോകൂയെന്നും മന്ത്രി പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.