ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് പ്രത്യേക സ്മാരകം വേണമെന്ന കോൺഗ്രസ് ആവശ്യത്തിൽ രൂക്ഷവിമർശനം ഉന്നയിച്ച് മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി.
തന്റെ പിതാവ് മരിച്ചപ്പോൾ കോൺഗ്രസ് വർക്കിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു അനുശോചന യോഗം വിളിക്കാൻ പോലും നേതൃത്വം തയ്യാറായില്ല. ഈ വിഷയത്തിൽ കോൺഗ്രസ് നേതൃത്വം തന്നെ തെറ്റിദ്ധരിപ്പിച്ചതായും ശർമിഷ്ഠ ആരോപിച്ചു.'ബാബ(പിതാവ്) മരിച്ചപ്പോൾ ഒരു അനുശോചന യോഗം വിളിക്കാൻ പോലും കോൺഗ്രസ് തയ്യാറായില്ല.അന്തരിച്ച രാഷ്ട്രപതിമാർക്ക് അനുശോചനം അർപ്പിക്കുന്നത് പതിവുള്ളതല്ലെന്ന് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് എന്നോട് പറഞ്ഞു. എന്നാൽ, കെ.ആർ നാരായണന്റെ മരണത്തിൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അനുശോചനയോഗം വിളിച്ചതായി അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകളിൽ നിന്ന് മനസ്സിലായി. അന്ന് അനുശോചന സന്ദേശം തയ്യാറാക്കിയതും ബാബയായിരുന്നു', ശർമിഷ്ഠ എക്സിൽ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.