തിരുവനന്തപുരം ;സഹകരണ ബാങ്കിൽ നിന്നും ലോണെടുത്ത പണം തിരിച്ച് അടച്ചില്ലാ എന്ന പേരിൽ വീട് ജപ്തി ചെയ്തു. ഇതറിഞ്ഞ് മന്ത്രി എത്തി. മന്ത്രിയുടെ നിർദ്ദേശാനുസരണം നാട്ടുകാർ പൂട്ട് പൊളിച്ച് വഴിയാധാരമായ കുടുംബത്തെ അകത്തു കയറ്റി.
വെമ്പായം കുന്നൂർ ഇടവിളാകത്ത് വീട്ടീൽ പ്രഭാകുമാരിയുടെ വീടാണ് ആളില്ലാത്ത സമയത്ത് നോട്ടീസ് പതിച്ച് ശേഷം താഴിട്ട് പൂട്ടിയത്. പ്രഭ കുമാരിയും അമ്മ യശോദയും ഭർത്താവ് സജിയും മകൻ സേതുവും കഴിഞ്ഞ 15 വർഷമായി ആ കെയുള്ള നാലര സെൻ്റിൽ വീട് വച്ച് താമസിച്ച് വരുകയാണ്. 2016 ആം വർഷം ഒന്നര ലക്ഷം രൂപ വീട് പുതിക്കി പണിയാൻ നെടുമങ്ങാട് സഹകര അർബൺ ബാങ്കിൻ്റെ വെമ്പായം ബ്രാഞ്ചിൽ നിന്നും വസ്തുവിൻ്റെ ഈടിൻമേൽ ലോൺ എടുത്തിരുന്നു.ലോൺ തിരികെ അടച്ച് വരവെ കോവിഡ് കാരണം ജോലിയില്ലാത്ത അവസ്ഥയായി. തുടർന്ന് ലോൺ തിരിച്ചടവ് ഇടയ്ക്കിടെ മുടങ്ങി. പണം തിരികെ അടക്കാനാവശ്യപ്പെട്ട് ബാങ്ക് അധികൃതർ ഇവരെ സമീപിക്കുമ്പോൾ കുറച്ച് പണം അടക്കുമായിരുന്നു. 50000 രൂപ ഉടൻ തിരികെ അടക്കണമെന്നും അല്ലാത്ത പക്ഷം ജപ്തി നടപടിയിലേക്ക് പോകുമെന്ന് കാണിച്ച് ബാങ്ക് വക്കീൽ നോട്ടീസ് നൽകി. കോൺഗ്രസ് ഭരണസമിതിയാണ് സഹകരണ ബാങ്ക് ഭരണം നടത്തുന്നത്. അടവ് കാലാവധി നീട്ടി നൽകണമെന്ന് സ്ഥലം എം പി യും കോൺഗ്രസ് നേതാവുമായ അടൂർ പ്രകാശിൻ്റെ കത്ത് ഇവർ ബാങ്കിലെത്തിച്ചു.
തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലം എം എൽ എ യും മന്ത്രിയുമായ ജി ആർ അനിൽ സ്ഥലത്തെത്തി. ഉദ്യോഗസ്ഥ തലത്തിൽ നടപടി സ്വീകരിക്കുവാൻ എ ആർന് നിർദ്ദേശം നൽകി. സഹകരണ വകുപ്പ്മായി ബന്ധപ്പെട്ടുവെന്നും വീട് ജപ്തി ചെയ്യുവാൻ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യത്വ രഹിതമായ പെരുമാറ്റം നടത്തിയ ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്നും കുടിയിറക്കൽ നടപടി സർക്കാർ അനുകൂലിക്കില്ലെന്നും സഹകരണ വകുപ്പ് അത്തരം നയത്തിനെതിരാണെന്നും ജപ്തി നടപടികൾ നിർത്തി വയ്ക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി വ്യക്തമാക്കി.
തുടർന്ന് മന്ത്രിയുടെ നിർദ്ദേശാനുസരണം വാതിലിൻ്റെ പൂട്ട് തകർത്ത് കുടുംബാങ്ങളെ നാട്ടുകാർ അകത്ത് കയറ്റി താമസിപ്പിച്ചു. പ്രഭ കുമാരിയുടെ ഭർത്താവ് സജി പൊന്മുടി തേയില ഫാക്ടറിയിലെ ജോലിക്കാരനായിരുന്നു. ഒരു വർഷം മുമ്പ് ഉണ്ടായ വീഴ്ച്ചയിൽ വിശ്രമത്തിലാണ്. അമ്മയാണെങ്കിൽ നിത്യ രോഗിയും. മകൻ്റെ ഏക വരുമാന മാണ് കുടുംബം മുന്നോട്ട് പോകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.