പാലക്കാട്: കൊലപാതക ശ്രമത്തിന് പ്രതികൾ പോലീസ് പിടിയിൽ.
കൽമണ്ഡപം വടക്കുമുറിയിൽ പ്രവർത്തിക്കുന്ന ലോറി ബുക്കിംഗ് ഓഫീസിൽ നിൽക്കുകയായിരുന്ന ഡ്രൈവർ ജൈനിമേട് സ്വദേശിയായ ഷാജഹാനെ തലയിൽ കമ്പിവടി, ഹെൽമറ്റ് എന്നിവ ഉപയോഗിച്ച് മർദ്ധിച്ച കേസിലാണ് അറസ്റ്റ്. വടക്കുമുറി വടക്കുമുറി സ്വദേശി ലാഷിം വയസ് 25 , ടാഗോർ നഗർ കൽമണ്ഡപം സ്വദേശി മുഹമ്മദ്. 25, മാങ്കാവ് സ്വദേശി മുഹമ്മദ് ഷാറൂഖ് എന്നിവരെ പാലക്കാട് കസബ പൊലീസ് പിടികൂടിയത്.
പാലക്കാട് നോർത്ത്, സൗത്ത്, കസബ പൊലീസ് സ്റ്റേഷനുകളിൽ അടിപിടി, ലഹരി കേസുകളിൽ പ്രതികളാണ് പിടിയിലായവർ. ഡിസംബർ 21 തിയതി രാത്രിയാണ് പ്രതികൾ ലോറി ബുക്കിംഗ് ഓഫീസിൽ അതിക്രമിച്ച് കയറി ഓഫീസ് സ്റ്റാഫിനെയും ഡ്രൈവറെയും ക്രൂരമായി മർദിച്ചത് തലയിൽ അടിയേറ്റ ഷാജഹാൻ ചികിത്സയിലാണ്.
പാലക്കാട് കസബ പൊലീസ് ഇൻസ്പെക്ടർ വി വിജയരാജൻ്റെ നിർദ്ദേശപ്രകാരം കസബ എസ്ഐ മാരായ എച്ച് ഹർഷാദ്, റഹ്മാൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അബുതാഹിർ രാജീദ്.ആർ, സുനിൽ സതീഷ്, പ്രശോഭ്, മാർട്ടിൻ തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.