അഞ്ച് ദിവസം നീണ്ടുനിന്ന പാലാ രൂപത ബൈബിൾ കൺവെൻഷൻ സമാപിച്ചു.

കോട്ടയം;ആത്മീയ നവീകരണത്തിലൂടെ സ്വയം ദൈവേഷ്ടത്തിനു വിട്ടുകൊടുത്തുകൊണ്ട് ദൈവത്തോടൊപ്പം സഞ്ചരിക്കാനും അനുഭവിച്ചറിഞ്ഞ രക്ഷകൻ്റെ സാന്നിദ്ധ്യത്തെ മറ്റുള്ളവർക്ക് പകരാനും ഉണ്ണിമിശിഹായുടെ തിരുപ്പിറവിക്ക് ഒരുങ്ങാനും കൺവെൻഷൻ സഹായകമായി. പങ്കെടുത്തവർക്കെല്ലാം നല്ലൊരു ആത്മീയാനുഭവമായിരുന്നു.

അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡൊമിനിക് വാളന്മനാൽ അച്ചനും ടീമും നയിച്ച കൺവെൻഷന് ദിവസവും പതിനായിരങ്ങൾ ഒത്തുകൂടി.

സമാപന ദിവസത്തെ ദിവ്യബലിക്ക് ഫാ. ഡൊമിനിക് വളമ്മനാൽ മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് രൂപതാ ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നൽകി. അതിനുശേഷം നടന്ന വചനപ്രഘോഷണത്തിലും ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും പതിനായിരങ്ങൾ സാക്ഷിയായി. കൺവൻഷൻ്റെ രണ്ടാം ദിനം മുതൽ കൗൺസലിങ് ശുശ്രൂഷ തുടങ്ങിയിരുന്നു. അവസാന രണ്ടു ദിവസങ്ങളിലായി നടന്ന വിടുതൽ ശുശ്രൂഷയ്ക്ക് അയ്യായിരത്തോളം ദൈവജനവും കടന്നു വന്നു.

യുവജനവർഷാചരണത്തിന്റെ ഭാഗമായി ബൈബിൾ കൺവെൻഷനോടനുബന്ധിച്ച് ഒരുക്കിയ യുവജനസംഗമം ഏൽ-റോയ് രൂപതയിലെ പതിനായിരക്കണക്കിന് യുവജന പങ്കാളിത്തം കൊണ്ട് വളരെ ശ്രദ്ധേയമായി.

സമ്മാനങ്ങള്‍ വിതരണം ചെയ്തു

കണ്‍വെന്‍ഷന്റെ വിജയത്തിനു വേണ്ടി മികച്ച ധനശേഖരണം നടത്തിയ വ്യക്തികളെയും ഇടവകകളെയും കണ്‍വെന്‍ഷന്‍ വേദിയില്‍ ആദരിച്ചു. ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വ്യക്തിഗതവിഭാഗത്തില്‍ സിസ്റ്റര്‍ ജെയ്സി സി എം സി മുട്ടുചിറ, സിസ്റ്റര്‍ ബിജി എഫ് സി സി എന്നിവര്‍ക്കും ഇടവക എ വിഭാഗത്തില്‍ അരുണാപുരം സെന്റ് തോമസ്, കുടക്കച്ചിറ  സെന്റ്  ജോസഫ്സ്, ബി വിഭാഗത്തില്‍ സെന്റ്  മേരിസ് ളാലം, സെൻ്റ്. തോമസ് രത്‌നഗിരി,  സി വിഭാഗത്തില്‍ സെന്റ് തോമസ് കത്തീഡ്രലും സെന്റ് മേരീസ് ഭരണങ്ങാനവും സമ്മാനാര്‍ഹരായി.

ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണവും സുവിശേഷ വത്കരണ വർഷാരഭത്തിൻ്റെ ഉദ്ഘാടനവും ഇതിനോടനുബന്ധിച്ച് നടന്നു.

മൊബൈലിസെഷൻ, പബ്ലിസിറ്റി, വോളണ്ടിയര്‍, വിജിലന്‍സ്, മദ്ധ്യസ്ഥപ്രാര്‍ത്ഥന,  കുമ്പസാരം, ഫിനാന്‍സ്, ട്രാഫിക്, ലൈറ്റ് & സൗണ്ട്,  സ്റ്റേജ്, കുടിവെള്ളം, ഫുഡ്, അക്കമൊഡേഷന്‍ തുടങ്ങിയ കമ്മിറ്റികള്‍ സുഗമമായ പ്രവര്‍ത്തനമാണ് നടത്തിയത്.

സുഗമമായ ഗതാഗതക്രമീകരണത്തിന് പാലാ ഡി വൈ എസ് പി എ ജെ തോമസ്, എസ് എച്ച് ഓ കെ.പി.ടോംസണ്‍, എസ് ഐ എം ഡി അഭിലാഷ്, ട്രാഫിക് എസ് ഐ എം സി രാജു, ജോര്‍ജ് പാലക്കാട്ടുകുന്നേല്‍, തോമസ് പാറയില്‍, മാത്തുക്കുട്ടി താന്നിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കൺവെൻഷൻ ശുശ്രൂഷകൾക്ക്

കണ്‍വെന്‍ഷന്‍ ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ മോണ്‍. സെബാസ്റ്റിയന്‍ വേത്താനത്ത്, ജനറല്‍ കണ്‍വീനര്‍ രൂപത ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍,രൂപത ഇവാഞ്ചലൈസേഷന്‍ അസിസ്റ്റൻ്റ് ഡയറക്ടര്‍ ഫാ.ആൽബിൻ പുതുപ്പറമ്പിൽ, ജോർജ്കുട്ടി ഞാവളളിൽ, സണ്ണി പള്ളിവാതുക്കൽ, പോൾസൺ പൊരിയത്ത്, സെബാസ്റ്റ്യൻ കുന്നത്ത്, മാത്തുക്കുട്ടി താന്നിക്കൽ, ബാബു തട്ടാമ്പറമ്പിൽ, സി.ലിസ പള്ളിവാതുക്കൽ എസ്  എച്ച്, സി. ടെസിൻ എസ്.എച്ച്, സി. ആലിസ് എസ്. എച്ച്, സി.ടോണിയ എസ് എച്ച്, സി.ലിസ എസ് എച്ച്, മാത്യു വാളിയാങ്കൽ എന്നിവർ നേതൃത്വം നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !