തിരുവനന്തപുരം: സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല.
പൊതുസമ്മേളനം ഇല്ലാത്തത് കൊണ്ടാണ് മുഖ്യമന്ത്രി പരിപാടി റദ്ദാക്കിയത്. നാളെ ഉച്ചയ്ക്ക് ശേഷം കൊല്ലം സമ്മേളനത്തിൽ എത്തിച്ചേരാനായിരുന്നു മുഖ്യമന്ത്രിയുടെ മുൻപരിപാടി. അതേസമയം കരുണാഗപ്പളളിയിലെ പ്രശ്നങ്ങളിൽ സിപിഐഎം ജില്ലാ നേതൃത്വത്തിന് വിമർശനം. ജില്ലാ സമ്മേളനത്തിലെ പൊതുചർച്ചയിലാണ് വിമർശനം.
പ്രശ്നങ്ങൾ രൂക്ഷമായതിൽ ജില്ലാ നേതൃത്വത്തിനും പങ്കുണ്ടെന്നു പ്രതിനിധികൾ. റിപ്പോർട്ടിൽ എത്ര പേജ് എഴുതിവെച്ചാലും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാൻ ജില്ലാ നേതൃത്വത്തിന് ആകില്ല. നേതാക്കളെ പൂട്ടിയിടുന്നത് ആരുടെയെങ്കിലും പിന്തുണയില്ലാതെ നടക്കുമോയെന്ന് പ്രതിനിധികൾ ചോദിച്ചു. പാർട്ടി ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തിയവർക്കെതിരെ നടപടി ഇല്ലാത്തത്എന്തുകൊണ്ടാണെന്ന് ചോദ്യം ഉയർന്നു.
കൊട്ടാരക്കര ഏരിയയിൽ നിന്നുളള പ്രതിനിധിയാണ് ഈ ചോദ്യം ഉന്നയിച്ചത്. പുനലൂർ, കൊല്ലം ഈസ്റ്റ്, കുണ്ടറ, ഏരിയകളിൽ നിന്നുള്ള പ്രതിനിധികളും ജില്ലാ സമ്മേളനത്തിലെ പൊതുചർച്ചയിൽ വിഷയം ഉന്നയിച്ചു. കഴിഞ്ഞമാസമാണ് കരുനാഗപ്പള്ളി സിപിഐഎം കുലശേഖരപുരം ലോക്കൽ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സോമപ്രസാദ്, കെ രാജഗോപാൽ എന്നിവരെ പൂട്ടിയത്.
നേരത്തെ കുലശേഖരപുരത്തെ ലോക്കൽ സമ്മേളനം സംസ്ഥാന നേതൃത്വം നിർത്തിവെച്ചിരുന്നു. തീയതി പിന്നീട് പുനഃക്രമീകരിച്ച് ഇന്നലെ സമ്മേളനം നടത്താൻ തീരുമാനിച്ചു. ഇതിനിടെയാണ് നാടകീയ സംഭവങ്ങൾ നടന്നത്. പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന സാഹചര്യം വരെ ഉണ്ടായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.