എടപ്പാൾ;കെ. പി.എസ്.ടി.എ.ജില്ലാ സർഗോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ എടപ്പാൾ ഉപജില്ലാ ടീമിനുള്ള സ്വീകരണവും, സബ് ജില്ലാ കലോത്സവത്തിൽ പങ്കെടുത്ത ഒഫീഷ്യൽസിനുള്ള സ്നേഹവിരുന്നും സംഘടിപ്പിച്ചു.
കെ പി എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.പി മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് കെ.എം അബ്ദുൽ ഹക്കീം അധ്യക്ഷത വഹിച്ചു.സി വി സന്ധ്യ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. കെ പി എസ് ടി എ മലപ്പുറം ജില്ലാ പ്രസിഡന്റ് കെ വി മനോജ് കുമാർ ഉപഹാര സമർപ്പണം നടത്തി.സി എസ് മനോജ്,കെ വി പ്രഷീദ്,രഞ്ജിത്ത് അടാട്ട്, ബിജു പി സൈമൺ, കെ പ്രമോദ്, പി.ജി സജീവ്, കെ. അനീസ്, പ്രിയ എന്നിവർ ആശംസകൾ നേർന്നു. കെ പി എസ് ടി എ ഉപജില്ല സെക്രട്ടറി പി മുഹമ്മദ് ജലീൽ സ്വാഗതവും, ട്രഷറർ എസ് അശ്വതി നന്ദിയും പറഞ്ഞു.ജില്ലാ സർഗോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ജേതാക്കൾക്ക് സ്വീകരണവും സ്നേഹ വിരുന്നും സംഘടിപ്പിച്ചു
0
വ്യാഴാഴ്ച, ഡിസംബർ 12, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.