ആലപ്പുഴ: ഭാര്യ വീട്ടിലെത്തിയ യുവാവ് മർദനമേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്.
കായംകുളം പെരുമ്പള്ളി സ്വദേശി വിഷ്ണുവാണ് മർദനത്തെ തുടർന്ന് കൊല്ലപ്പെട്ടത്. മരണകാരണം തലയ്ക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. ഭാരമുള്ള വസ്തുകൊണ്ട് വിഷ്ണുവിന് തലയ്ക്ക് അടിയേറ്റിരുന്നു. ഇതേ തുടർന്ന് ആന്തരിക രക്തസ്രാവമുണ്ടായതായും പോസ്റ്റുമോർട്ടത്തിൽ. മർദനത്തെ തുടർന്ന് ഹൃദയാഘാതം സംഭവിച്ചു എന്നായിരുന്നു ആദ്യത്തെ നിഗമനം.
പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നത് വിഷ്ണുവിൻ്റേത് കൊലപാതകമാണെന്ന് വ്യക്തമായത്. സംഭവത്തിൽ വിഷ്ണുവിൻ്റെ ഭാര്യ ആതിര ഉൾപ്പടെ നാല് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വിഷ്ണുവും ഭാര്യ ആതിരയും കഴിഞ്ഞ ഒന്നരവർഷമായി പിണങ്ങി കഴിയുകയായിരുന്നു. ഇവർക്ക് നാല് വയസുള്ള മകനുണ്ട്. ദാമ്പത്യ തർക്കത്തിൽ പോലീസ് സ്റ്റേഷനിൽ ഉണ്ടാക്കിയ ധാരണ പ്രകാരം മകന് അവധി ദിവസങ്ങളിൽ വിഷ്ണുവിന്റെ വീട്ടിലുമാണ് കഴിഞ്ഞിരുന്നത്.
മകനെ ഭാര്യയെ ഏൽപ്പിക്കാൻ ആറാട്ടുപുഴയിലെ വീട്ടിൽ എത്തിയതായിരുന്നു വിഷ്ണു. ഇവിടെ വെച്ച് ഭാര്യയുടെ ബന്ധുക്കളുമായി തർക്കമുണ്ടാവുകയും ഇത് അടിപിടിയിൽ കലാശിക്കുകയുമായിരുന്നു എന്നും പൊലീസ് പറയുന്നു. ഭാര്യയുടെ ബന്ധുക്കൾ വിഷ്ണുവിനെ മാരകമായി മർദിച്ചെന്നാണ് വിഷ്ണുവിൻ്റെ കുടുംബത്തിൻ്റെ ആരോപണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.