അയർലണ്ട്;ഗാസ ഇസ്രായേൽ പലസ്തീൻ വിഷയങ്ങളിൽ പ്രത്യക്ഷമായും പരോക്ഷമായും ഇസ്രയേലിനെ തള്ളിപ്പറഞ്ഞ ഐറിഷ് ഗവണ്മെന്റിന്റെ നടപടിയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയ സാഹചര്യത്തിൽ അയർലണ്ടിലെ ഇസ്രായേൽ എംബസി പൂർണ്ണമായും അടച്ചു പൂട്ടുന്നു.ഇതിന്റെ മുന്നോടിയായി കെട്ടിടത്തിന് മുൻപിലുള്ള പതാകയും ഉദ്യോഗസ്ഥർ നീക്കം ചെയ്തു.
ലോകം മുഴുവനുള്ള ഇസ്ലാമിക രാജ്യങ്ങൾ ന്യായാന്യായങ്ങൾ നോക്കാതെ പലസ്തീനെയും ഹിസ്ബുള്ള ഭീകരരെയും ഹമാസ് ഭീകരയെയും അനുകൂലിക്കുമ്പോൾ ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യമായിരുന്നിട്ടു കൂടി അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രായേലിനെതിരെയുള്ള അടിസ്ഥാനരഹിതമായ വാദങ്ങളെ പിന്തുണയ്‌ക്കുന്നതിന് ഐറിഷ് സർക്കാർ വിമുഖത കാട്ടിയയില്ല,എന്നാൽ തങ്ങൾ സമാധാനത്തിനും യുദ്ധത്തിൽ മരണപ്പെട്ട നൂറുകണക്കിന് കുഞ്ഞുങ്ങളുടെ കുടുംബത്തോടൊപ്പവുമാണ് ഇത് ഇസ്രായേൽ വിരുദ്ധമല്ലന്നും അന്താരാഷ്ട്ര നീതിന്യായ കോടതിൽ ഐറിഷ് സർക്കാർ വ്യക്തമാക്കി,
അതേസമയം ഇസ്രായേൽ സർക്കാരിനും എംബസിക്കും ഉണ്ടായ തെറ്റിദ്ധാരണയിൽ നിന്നാണ് എംബസി അടച്ചു പൂട്ടാനുള്ള തീരുമാനത്തിന് പിന്നിലെന്ന് സൈമൺ ഹരീസ് ഉക്രെയ്നിൽ കേന്ദ്രീകരിച്ചുള്ള യൂറോപ്യൻ യൂണിയൻ മീറ്റിംഗിൽ ബ്രസ്സൽസിൽ എത്തിയ വേളയിൽ മാധ്യമങ്ങളോട് പറഞ്ഞു.ഇസ്രായേൽ ആക്രമണ സമയത്ത് പലസ്തീൻ രാഷ്ട്രത്തെ ഐറിഷ് സർക്കാർ അംഗീകരിച്ചുവെന്നും അതിനാലാണ് അടച്ചു പൂട്ടാനുള്ള തീരുമാനത്തിന് പിന്നിലെന്നും ഇസ്രായേൽ ഗവണ്മെന്റും വ്യക്തമാക്കി,
വാരാന്ത്യത്തിൽ എംബസിയുടെ പ്രവർത്തനം പൂർണ്ണമായും നിലയ്ക്കുന്നതോടെ ആശങ്കയിലാകുന്നത് അയർലണ്ടിലെ ഇസ്രായേലി ജനവിഭാഗങ്ങൾ കൂടിയാണ്,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.