ആലുവ മണപ്പുറത്ത് യുവാവിന്റെ കൊലപാതകം; പ്രതി പോലീസ് പിടിയിൽ

കൊച്ചി: ആലുവ മണപ്പുത്ത് യുവാവിനെ കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് സാഹസികമായി പിടികൂടി.

ആലുവ ഉളിയന്നൂർ കാട്ടും പറമ്പിൽ അരുൺ ബാബു (28)നെയാണ് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ജോസുട്ടി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ലഹരിയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം പ്രതി നെടുമ്പാശേരി വഴി മാണിക്കമംഗലത്തെ ബന്ധുവീട്ടിലെത്തി. ഇയാളെ അവിടെ കയറ്റിയില്ല.

അവിടെ നിന്ന് പെരുമ്പാവൂർ വഴി തൊടുപുഴയിലെ സുഹൃത്തിൻ്റെ വീട്ടിലെത്തി രാത്രി അവിടെ താമസിച്ചു. പിന്നീട് വസ്ത്രം മാറി പാണംകുഴിയിലെത്തി. അവിടെയുള്ള സുഹൃത്തിൻ്റെ വീട്ടിൽ നിന്നും തിരിയുമ്പോഴാണ് പിൻതുടർന്നെത്തിയ പൊലീസ് പ്രതിയെ പിടികൂടിയത്. 

എസ്.പി വൈഭവ് സക്സേനയുടെ അന്വേഷണ സംഘത്തിൽ ഡിവൈ.എസ്.പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ്, എസ്.ഐമാരായ കെ.നന്ദകുമാർ, എസ്.എസ് ശ്രീലാൽ, സുജോ ആൻ്റണി, ബി.എം ജിത്തു ജി, ഇ.എസ്.ഐ. നൗഷാദ്, സി.പി.ഒമാരായ പി.എ. നൗഫൽ, വി.എ അഫ്സൽ, മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം മനോജ്, സിറാജുദ്ദീൻ, നവാബ് എന്നിവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !