ത്യശൂർ;പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവന ജുപ്സാവഹമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ.ബി ഗോപാലകൃഷ്ണൻ.
എൻഎസ്എസ് അണികളിൽ ആശയകുഴപ്പം ഉണ്ടാക്കി സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കാനുള്ള കോൺഗ്രസിന്റെ ഹിഡൻ അജണ്ടയുടെ പ്രതിഫലനമാണ് സംഘപരിവാറിനെ മുന്നിൽ വെച്ചുള്ള വി.ഡി സതീശൻ്റെ പ്രസ്താവനയെന്ന് ബി ഗോപാലകൃഷ്ണൻ ആരോപിച്ചു.പ്രതിപക്ഷ നേതാവിനോട് മുഖം തിരിക്കുന്ന എൻഎസ്എസിനെ ഇപ്പോൾ പുറമേക്ക് പ്രശംസ്സിക്കുമെങ്കിലും ഉള്ളിൽ തന്നെ തഴഞ്ഞു രമേശ് ചെന്നിത്തലയെ ക്ഷണിച്ചതിലുള്ള വിദ്വേഷം കൊണ്ട് ഉരുകുകയാണ് സതീശനെന്നും അഡ്വ.ബി ഗോപാലകൃഷ്ണൻ പരിഹസിച്ചു.
എന്തിനും ഏതിനും സംഘപരിവാറിനെ വലിച്ചിഴച്ചു മുസ്ലിം ലീഗിന്റെയും ഇസ്ലാം മത സമുദായിക നേതാക്കളുടെയും കയ്യടി നേടാനാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.