കൊച്ചി: പിഡിപി ചെയര്മാന് അബ്ദുന്നാസര്‍ മദ്നി ആശുപത്രിയില്‍. അദ്ദേഹത്തിന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുകയാണ്.
കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ് മദ്നി ഇപ്പോഴുള്ളത്. തീവ്ര വിഭാഗത്തില്‍ ആണ് അദ്ദേഹത്തെ ഇപ്പോള്‍ കിടത്തിയിരിക്കുന്നത്.രക്തസമ്മര്‍ദം നിയന്ത്രണാതീതമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ബിപി നിയന്ത്രണ വിധേയമാകാത്തതിനാല് കടുത്ത അസ്വസ്ഥതയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ മെഡിക്കല്‍ ട്രസ്റ്റ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസം ബ്ലഡ് പ്രഷര്‍ ലെവല്‍ നിയന്ത്രണ വിധേയമല്ലാതെ കുറയുകയും ആയതിനെ തുടര്‍ന്ന് കടുത്ത ക്ഷീണവും ശ്വാസതടസവും തലവേദനയും ഉള്‍പ്പെടെ പ്രയാസപ്പെടുകയായിരുന്നു.
വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ മേല്‍ നോട്ടത്തില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ് അദ്ദേഹം. ബിപി കുറയ്ക്കാനുള്ള ചികിത്സയിലാണ് അദ്ദേഹമുള്ളത്. ബ്ലഡ് പ്രഷര്‍ നിയന്ത്രണാതീതം ആക്കുക എന്ന ശ്രമത്തിലാണ് ഡോക്ടര്‍മാരും.
ആഴ്ചകളായി അദ്ദേഹത്തിന്റെ ബ്ലഡ് പ്രഷര്‍ ക്രമാതീതമായി വര്‍ധിച്ച് നില്ക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. ഇത് സംബന്ധിച്ചുള്ള വിവരങ്ങളാണ് പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം.അലിയാര് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.