തൃശൂർ:കേരള കലാമണ്ഡലത്തിലെ അധ്യാപകരായി തിരഞ്ഞെടുത്ത താൽക്കാലിക ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടൽ തീരുമാനം റദ്ദാക്കി സാംസ്കാരിക മന്ത്രി സജി ചെറിയാൻ.
രജിസ്റ്ററുടെ ഉത്തരവ് റദ്ദാക്കാൻ നിർദ്ദേശം നൽകി. കെ രാധാകൃഷ്ണൻ എംപിയും മന്ത്രിയും തമ്മിൽ നടത്തിയ ചർച്ചയിലാണ് ധാരണ.120 ഓളം അധ്യാപകർ അനധ്യാപകരായിട്ടുള്ള താൽക്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് നടപടിയെന്ന് രജിസ്ട്രാറുടെ ഉത്തരവിൽ പറയുന്നു.
അധ്യാപകരുടേത് ഉൾപ്പടെയുള്ള സ്ഥിരം തസ്തികകളിൽ നിയമനം ഇല്ലാതിരുന്നതാണ് താല്ക്കാലിക ജീവനക്കാരെ നിയമിച്ച് പ്രവർത്തനം മുന്നോട്ടുകൊണ്ടുപോയത്. ഇവരുടെ ശമ്പളം ഉൾപ്പടെ മുടങ്ങുന്നത് പതിവായിരിക്കയാണ് സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടത്. പിരിച്ചുവിട്ടവരിൽ 68 അധ്യാപകർ ഉൾപ്പെടുന്ന കലാമണ്ഡലത്തിൻ്റെ പ്രവർത്തനങ്ങളെ തന്നെ സാരമായി ബാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.