ഇടുക്കി: കട്ടപ്പനയിൽ സഹകരണ ബാങ്കിന് മുന്നിൽ ജീവനൊടുക്കിയ സാബു തോമസിൻ്റെ മൃതദേഹം സംസ്കരിച്ചു.
കട്ടപ്പന റൂറൽ ഡെവലപ്മെൻറ് സഹകരണ സൊസൈറ്റിയിലെ നിക്ഷേപകനായ സാബു തോമസിന് നാടും കുടുംബവും വികാരനിർഭരമായ യാത്രയയപ്പാണ് നൽകിയത്. രാവിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ നിന്ന് വീട്ടിലെത്തിച്ച മൃതദേഹം ഉറ്റവർ കണ്ണീരോടെ ഏറ്റുവാങ്ങി. പൊതുദർശനത്തിന് ശേഷം നാലരയോടെ കട്ടപ്പന സെൻ്റ് ജോർജ് പള്ളിയിൽ മൃതദേഹം സംസ്കരിച്ചു.
ഇന്നലെയാണ് കട്ടപ്പനയിലെ വ്യാപാരിയും നിക്ഷേപകനുമായ മുളങ്ങാശേരിൽ സാബു (56) ബാങ്കിന് മുന്നിൽ ആത്മഹത്യ ചെയ്തത്. സാബുവിൻ്റെ ആത്മഹത്യയിൽ ജനരോഷം ഇരമ്പുകയാണ്. റൂറൽ ഡെവലപ്‌മെൻ്റ് സഹകരണ സൊസൈറ്റി ഭരണസമിതിയും ജീവനക്കാരും പിന്നാലെ സിപിഎമ്മിനേയും പ്രതികൂട്ടിലാക്കുന്ന ഫോൺ സംഭാഷണവും പുറത്തുവന്നു.
നിക്ഷേപക തുക ചോദിച്ചു ചെന്ന സാബുവിനെ മുൻ ഏരിയ സെക്രട്ടറിയും സൊസൈറ്റി മുൻ പ്രസിഡൻറുമായ വി ആർ സജി ഭീഷണിപ്പെടുത്തിയതാണ് ഫോണിൽ സന്ദേശമയച്ചത്. അടി വാങ്ങേണ്ട സമയം കഴിഞ്ഞെന്നും പണി മനസ്സിലാക്കി തരാമെന്നുമാണ് സജിയുടെ ഭീഷണി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.