ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികള്‍ക്ക് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണു; 4 പേര്‍ക്ക് ദാരുണാന്ത്യം, ഒരാള്‍ ഗുരുതരാവസ്ഥയിൽ,

ഹിസാർ: ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികള്‍ക്ക് മുകളിലേക്ക് ഇഷ്ടിക ചൂളയുടെ മതില്‍ ഇടിഞ്ഞുവീണ് നാല് പേർ മരിച്ചു.

ഒരു കുട്ടിയ്ക്ക് ഗുരുതര പരിക്കേറ്റു. ഹരിയാനയിലെ ഹിസാറിലുള്ള ബുദാന ഗ്രാമത്തിലായിരുന്നു സംഭവം. മാതാപിതാക്കള്‍ ജോലി ചെയ്യവെ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.

നിഷ (മൂന്ന് മാസം പ്രായം), സൂരജ് (9 വയസ്), നന്ദിനി (5 വയസ്), വിവേക് (9 വയസ്) എന്നിവരാണ് മരിച്ചത്. ഉത്തർപ്രദേശ് സ്വദേശികളായ കുട്ടികളുടെ മാതാപിതാക്കള്‍ ഇഷ്ടിക നിർമാണ കേന്ദ്രത്തില്‍ ജോലി ചെയ്യാനായി ഹിസാറില്‍ എത്തിയതായിരുന്നു. 

രാത്രി ജോലികള്‍ നടന്നു കൊണ്ടിരിക്കവെയാണ് അപകടമുണ്ടായത്. തൊഴിലാളികളില്‍ കുറച്ച്‌ പേരും കുട്ടികളും ചൂളയുടെ പുകക്കുഴലിന് അടുത്തുള്ള മതിലിന് താഴെ കിടന്നുറങ്ങുകയായിരുന്നു.

സൂരജും നന്ദിനിയും വിവേകും അപകട സ്ഥലത്തു വെച്ചു തന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് നിഷ മരിച്ചത്. അഞ്ച് വയസുകാരി ഗൗരിയെ ഗുരുതരമായ പരിക്കുകളോടെ ഹിസാർ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടി അപകട നില തരണം ചെയ്തിട്ടില്ല.

മരിച്ച കുട്ടികളെല്ലാവരും ഉത്തർപ്രദേശിലെ അംബേദ്കർ നഗർ ജില്ലയില്‍ നിന്നുള്ളവരാണ്. സംഭവത്തില്‍ ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !