ബോർഡ് മെമ്പർമാരുടെ നിയമനം അസാധുവാക്കി: സംസ്ഥാന വഖഫ് ബോര്‍ഡ് പിരിച്ചു വിട്ട് ആന്ധ്ര സര്‍ക്കാര്‍

ഹൈദരാബാദ്: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിട്ട് ആന്ധ്ര സർക്കാർ. പ്രവർത്തനങ്ങള്‍ ഇല്ലാതെ വഖഫ് ബോർഡ് നോക്കുകുത്തിയാകുന്നെന്ന് കാണിച്ചാണ് ചന്ദ്രബാബു നായിഡു സർക്കാരിന്‍റെ പുതിയ ഉത്തരവ്.

നിലവിലെ ബോർഡ് മെമ്പർമാരുടെ നിയമനം അസാധുവാക്കി. പുതിയ വഖഫ് ബോർഡ് അംഗങ്ങളെ ഉടൻ നിയോഗിക്കുമെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.

ഹൈക്കോടതി ഉത്തരവ് പ്രകാരം ആന്ധ്രയിലെ വഖഫ് ബോർഡിലെ നിയമനങ്ങള്‍ തടഞ്ഞിരിക്കുകയാണ്. നിലവില്‍ എസ് കെ ഖ്വാജ എന്നയാളുടെ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു

. ജഗൻ മോഹൻ സർക്കാർ നിയമിച്ച വഖഫ് ബോർഡ് അംഗങ്ങള്‍ക്ക് ഇതിനുള്ള യോഗ്യത ഇല്ലെന്ന് കാട്ടി ആന്ധ്ര ഹൈക്കോടതിയില്‍ ഹർജികള്‍ നിലവിലുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിവാദ നിയമനങ്ങള്‍ ചന്ദ്രബാബു നായിഡു സർക്കാർ റദ്ദാക്കിയത്. 

നിലവില്‍ വിവാദ നിയമനങ്ങളില്‍ തീരുമാനമാകുന്നത് വരെ വഖഫ് ബോർഡിന്‍റെ പ്രവർത്തനം നിർത്തി വയ്ക്കാൻ കോടതി ഉത്തരവിട്ടിരുന്നു. വഖഫ് ബോർഡ് രൂപീകരിച്ച്‌ കഴിഞ്ഞ വർഷം ഒക്ടോബറില്‍ പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് പിൻവലിച്ച്‌ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ശനിയാഴ്ച (നവംബർ 30) പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് വൈഎസ്‌ആർ കോണ്‍ഗ്രസ് പാർട്ടിയുടെ അന്നത്തെ സർക്കാർ 11 അംഗ വഖഫ് ബോർഡ് രൂപീകരിച്ചിരുന്നത്.

ഇവരില്‍ മൂന്ന് പേർ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ബാക്കിയുള്ളവർ നോമിനേറ്റ് ചെയ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വഖഫ് ബോർഡ് രൂപീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ചോദ്യം ചെയ്തുള്ള ഹർജിയില്‍, 2023 നവംബർ 1 ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി സംസ്ഥാന വഖഫ് ബോർഡിന്‍റെ ചെയർപേഴ്‌സണ്‍ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തു.

വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനും വഖഫ് ബോർഡിന്‍റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനുമുള്ള താല്‍പര്യം മുൻനിർത്തിയും ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ ശ്രദ്ധാപൂർവം പരിഗണിച്ചതിനും ശേഷമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറി കാതി ഹർഷവർധൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !