രോഗശാന്തിക്ക് ആത്മീയ ചികില്‍സ, ചികിത്സയുടെ ഭാഗമായി തവളവിഷം കുടിച്ച നടിക്ക് ദാരുണാന്ത്യം. മെക്സിക്കന്‍ ഷോര്‍ട്ട് ഫിലിം നടിയായ മാഴ്സെല അല്‍കാസര്‍ റോഡ്രിഗസ് (33) ആണ് മരിച്ചത്. രോഗ ചികില്‍സയ്ക്കെന്ന പേരില്‍ ഭീമന് ആമസോണ്‍ തവളയായ ‘കാംബോ’യുടെ വിഷമാണ് ഇവര്‍ കഴിച്ചത്.
കടുത്ത ഛര്‍ദിയെ തുടര്‍ന്ന് മാഴ്സല അവശനിലയിലായിരുന്നു. എന്നാല്‍, ചികിത്സയുടെ പ്രതികരണം ശരീരം കാണിച്ചു തുടങ്ങുന്നതാണെന്നു പറഞ്ഞ് ആശുപത്രിയില്‍ പോകാന്‍ വിസമ്മതിച്ചു. ആരോഗ്യനില വഷളായതോടെ സുഹൃത്ത് യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍, ജീവന് രക്ഷിക്കാനായില്ല.
ഒരു ആത്മീയ ധ്യാന പരിപാടിക്കിടെയാണു സംഭവം. രോഗശാന്തി പരിശീലനം എന്ന പേരിലുള്ള ഹീലര്‍ ട്രെയിനിങ് ഡിപ്ലോമ കോഴ്സ് ചെയ്യുകയായിരുന്നു മാഴ്സെല. ഇതിനിടയിലാണ് ‘കാംബോ’ വിഷം കഴിച്ചത്.
‘കാംബോ’ ചികിത്സ??
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ പരമ്പരാഗതമായി ചെയ്തുവരുന്നതാണ് ‘കാംബോ ചികിത്സ’. പാര്‍ശ്വഫലം ചൂണ്ടിക്കാട്ടി കാംബോ ചികിത്സയ്ക്ക് മിക്ക രാജ്യങ്ങളും നിരോധനമേര്‍പ്പെടുത്തി. എന്നാല്‍, ശരീരത്തിലെ വിഷാംശങ്ങള്‍ ശുദ്ധീകരിക്കാനും മാനസികവും ആത്മീയവുമായ ഊര്‍ജം നേടാനും ഈ ചികിത്സ ഫലപ്രദമാണെന്നാണ് ഇതിന്റെ വക്താക്കള്‍ അവകാശപ്പെടുന്നത്.
ഒരു ലിറ്റര്‍ വെള്ളം കുടിച്ച ശേഷം ചര്‍മം പൊള്ളിക്കുന്നതാണ് ഈ ചികിത്സാരീതി. ഇതിനുശേഷം പൊള്ളിയ തൊലിക്കകത്തുകൂടെ തവളവിഷം കയറ്റും. പതുക്കെ വിഷപ്രയോഗം പ്രതികരിച്ചുതുടങ്ങും.
ഛര്‍ദിയിലൂടെയും നിയന്ത്രണമില്ലാത്ത മലമൂത്ര വിസര്‍ജനത്തിലൂടെയുമാകും തുടക്കം. രക്തസമ്മര്‍ദവും ഹൃദയമിടിപ്പും കൂടും. ക്ഷീണവും തളര്‍ച്ചയും ചുണ്ടുകള്‍ വിളറുന്നതുമെല്ലാം മറ്റു ലക്ഷണങ്ങളാണ്. ഒരു മണിക്കൂറോളം ഈ ലക്ഷണങ്ങള്‍ ശരീരം കാണിക്കാം. എന്നാല്‍, ചില സമയത്ത് വിഷത്തിന്റെ ആഘാതത്തില്‍ പക്ഷാഘാതവും മരണവും വരെ സംഭവിക്കാമെന്നാണു വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.