ന്യൂഡൽഹി: കോട്ടയം–എറണാകുളം–കൊച്ചി വിമാനത്താവളം റൂട്ടിലെ ഗതാഗതക്കുരുക്കിനു നിർദിഷ്ട അങ്കമാലി – കുണ്ടന്നൂർ ബൈപാസിൽ നിന്നു പുതിയ പാത നിർമിച്ചു പരിഹാരം കാണാൻ കഴിയുമെന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. രാജ്യസഭയിൽ ഹാരിസ് ബീരാന്റെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു മന്ത്രി.
കൊച്ചിയിൽ ഗതാഗതക്കുരുക്കു രൂക്ഷമാണെന്നും 6500 കോടി രൂപയുടെ ബൈപാസ് അതിനു പരിഹാരമാകുമെന്നും ഗഡ്കരി പറഞ്ഞു. ‘കോട്ടയത്തേക്കും രൂക്ഷമായ ഗതാഗതക്കുരുക്കുണ്ട്. ബൈപാസ് വന്ന ശേഷം, ഇതിൽ നിന്നു കോട്ടയത്തേക്കുള്ള പാതയുടെ കാര്യം പരിഗണിക്കും’– അദ്ദേഹം പറഞ്ഞു.ബൈപാസ് നിർമാണത്തിൽ വീടും കെട്ടിടവും നഷ്ടപ്പെടുന്നവർക്കു കാലപ്പഴക്കം കണക്കാക്കാതെ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യത്തിൽ നടപടി സ്വീകരിക്കേണ്ടതു സംസ്ഥാന സർക്കാരാണെന്നു ഗഡ്കരി രാജ്യസഭയിൽ ജെബി മേത്തറെ അറിയിച്ചു. നഷ്ടപരിഹാരം നൽകണമെന്നും ഇതിനായി പ്രത്യേക ഉത്തരവു പുറപ്പെടുവിക്കണമെന്നും ബെന്നി ബഹനാൻ നിവേദനം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.