കല്‍പ്പറ്റ : ഉരുള്‍പ്പൊട്ടല്‍ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പിലെ ഗുണഭോക്താക്കളുടെ ആദ്യ കരട് പട്ടിക പ്രസിദ്ധീകരിച്ചു.
മുണ്ടക്കൈ, അട്ടമല, ചൂരല്‍മല വാർഡുകളിലെ 388 കുടുംബങ്ങളാണ് ഗുണഭോക്താക്കളുടെ പട്ടികയിലുള്ളത്. ഇതില്‍ 17 കുടുംബങ്ങളില്‍ ആരും ജീവിച്ചിരിപ്പില്ല. അതിനാല്‍ 371 കുടുംബങ്ങളാകും ഗുണഭോക്താക്കളാകുക.പട്ടികയില്‍ പരാതിയുണ്ടെങ്കില്‍ ജനുവരി 10 നുള്ളില്‍ അറിയിക്കാൻ വയനാട് കളക്ടറേറ്റ് നിർദ്ദേശിച്ചു. വീട് ഒലിച്ചു പോയവർ, പൂർണ്ണമായും തകർന്നവർ, ഭാഗികമായും തകർന്നവർ എന്നിവരെയും മറ്റെവിടെയും വീടില്ലാത്തവരെയുമാകും ഒന്നാംഘട്ടത്തില്‍ പുനരധിവസിപ്പിക്കുക.
അതേ സമയം ദുരന്ത മേഖലയിലെ വാസയോഗ്യമല്ലാത്ത വീടുകളുള്ള കുടുംബങ്ങള്‍ ആദ്യ ലിസ്റ്റില്‍ ഇല്ല. ഇവരുടെ പുനരധിവാസം രണ്ടാം ഘട്ടത്തിലായിരിക്കും നടപ്പാക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.