ലക്നൗ: ലോണ്‍ എടുക്കാൻ വന്നയാളില്‍ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ ബാങ്ക് മാനേജറെ സിബിഐ അറസ്റ്റ് ചെയ്തു.
ബാങ്ക് ഓഫ് ബറോഡയുടെ ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിലുള്ള ശിഖർപൂർ ബ്രാഞ്ചിലെ മാനേജർ അങ്കിത് മാലിക് ആണ് പിടിയിലായത്. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട ഇയാള്‍ പണം സ്വീകരിച്ചതിന് പിന്നാലെയാണ് പിടിയിലായത്.ഭാര്യയുടെ പേരില്‍ 80 ലക്ഷം രൂപയുടെ ലോണ്‍ എടുക്കാൻ വേണ്ടി ബാങ്കിനെ സമീപിച്ചയാളില്‍ നിന്ന് ബ്രാഞ്ച് മാനേജർ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് ബുധനാഴ്ച ഇയാള്‍ ഇക്കാര്യം സിബിഐയെ അറിയിച്ചു. കൈക്കൂലി പണം ചെക്കായി നല്‍കാനാത്രെ മാനേജർ ആവശ്യപ്പെട്ടത്. ഈ വിവരവും പരാതിക്കാരൻ സിബിഐ ഉദ്യോഗസ്ഥർക്ക് കൈമാറി.
ആവശ്യപ്പെട്ടത് പ്രകാരം ഒപ്പിട്ട ചെക്ക് നല്‍കാൻ സിബിഐ ഉദ്യോഗസ്ഥർ പരാതിക്കാരനോട് നിർദേശിച്ചു. ശേഷം മാനേജറെ കുടുക്കാനായി കാത്തിരുന്നു. ബാങ്ക് മാനേജർ ഈ ചെക്ക് മാറിയെടുത്ത ഉടൻ സിബിഐ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
പണവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. പിന്നാലെ ബുലന്ദ്ശഹറിലും ഡല്‍ഹിയിലുമുള്ള ഇയാളുടെ വീടുകളില്‍ സിബിഐ തെരച്ചില്‍ നടത്തി. ബുലന്ദ്ശഹറിലെ വീട്ടില്‍ നിന്ന് ഒരു പിസ്റ്റള്‍ കണ്ടെടുത്തു. ഇത് പൊലീസിന് കൈമാറി. മാനേജറെ ഗാസിയാബാദിലെ സിബിഐ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.