ഓടുന്ന ട്രെയിനില്‍ തൂങ്ങികിടന്ന് അഭ്യാസം കാട്ടിയ ചൈനീസ് വിനോദസഞ്ചാരിയായ യുവതിക്ക് കിട്ടിയത് മുട്ടൻ പണി. ഇതിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു.
റീലും ചിത്രങ്ങളും പകർത്താൻ ട്രെയിൻ വാതിലിലെ കമ്പിയില്‍ പിടിച്ച് പുറത്തേക്ക് ചാഞ്ഞ് കിടന്ന് അഭ്യാസം കാട്ടുകയായിരുന്നു യുവതി. ഇതിനിടെ പെട്ടെന്ന് ഒരു മരിച്ചില്ല വന്നിടിച്ച് യുവതി ട്രെയിനില്‍ നിന്ന് താഴെ വീണു. ശ്രീലങ്കയിലെ കൊളംബോയിലായിരുന്നു സംഭവം. താഴെ വീണ യുവതിക്ക് പരിക്കേറ്റു.വാതിലിന്റെ ഹാൻഡ് റെയിലില്‍ തൂങ്ങിക്കിടന്നായിരുന്നു ഇവരുടെ സാഹസം. മറ്റൊരു ടൂറിസ്റ്റ് ഇവരുടെ വീഡിയോ പകർത്തുന്നുമുണ്ടായിരുന്നു.വെല്ലാവാട്ടേക്കും ബംബാലപിറ്റിക്കും ഇടയിലുള്ള തീരപ്രദേശം കടന്നുപോകുമ്പോഴായിരുന്നു സംഭവം.
ചാഞ്ഞ് കിടന്ന് റീല്സെടുക്കന്നതിനിടെ മരച്ചില്ല വന്ന് മുഖത്തിടിക്കുകയായിരുന്നു. ഇതോടെ ബാലൻസ് നഷ്ടമായി ഇവർ താഴെ വീണു. എന്തോ ഭാഗ്യം കൊണ്ടാണ് ജീവൻ നഷ്ടമാകാതിരുന്നത്.
നേരെ ചെന്നു വീണത് കുറ്റിക്കാട്ടിലായിരുന്നു. ഇതാണ് അവരുടെ ജീവൻ രക്ഷപ്പെടുത്തിയത്. സുരക്ഷ ഉറപ്പാക്കി വേണം യാത്ര ചെയ്യാനെന്ന് ഇവർക്ക് പൊലീസ് മുന്നറിയിപ്പ് നല്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.