ലക്നൗ: 60 അടി ഉയരമുളള ആകാശത്തൊട്ടിലില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ ശ്രമകരമായ ദൗത്യത്തിനൊടുവില്‍ രക്ഷപ്പെടുത്തി.
ലഖിംപൂർ ഖേരിയിലെ രാകെഹ്തി ഗ്രാമത്തിലായിരുന്നു അപകടം. ഇവിടെ ദിവസങ്ങളായി നടന്നുവരുന്ന മേളയില്‍ പങ്കെടുക്കാനെത്തിയ 13കാരിയാണ് അപകടത്തില്‍പ്പെട്ടത്.ആകാശത്തൊട്ടില്‍ കറങ്ങി തുടങ്ങിയതോടെ പെണ്‍കുട്ടിയുടെ നിയന്ത്രണം നഷ്ടമാകുകയും പുറത്തേക്ക് തെറിച്ച് വീഴുകയുമായിരുന്നു. ഇതിനിടയിലാണ് കുട്ടി ഇരുമ്പ് കമ്പിയില്‍ പിടിച്ചത്. പെണ്‍കുട്ടി നിലവിളിച്ചതോടെയാണ് ആകാശത്തൊട്ടിലിന്റെ പ്രവർത്തനം നിർത്തിയത്.
തുടർന്ന് ഓപ്പറേറ്ററും പ്രവർത്തകരും ഇടപെട്ടാണ് കുട്ടിയെ സുരക്ഷിതമായി നിലത്തിറക്കിയത്. പെണ്‍കുട്ടിയുടെ പേരോ മറ്റു വിവരങ്ങളോ അറിയാൻ സാധിച്ചില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് രാജീവ് നിഗാം പറഞ്ഞു. മേളയില്‍ ആകാശത്തൊട്ടില്‍ പ്രവർത്തിപ്പിക്കുന്നതിന് അനുമതി നല്‍കിയിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ മാസവും ഉത്തർപ്രദേശില്‍ സമാനസംഭവം അരങ്ങേറിയിരുന്നു. കനൗജില്‍ സംഘടിപ്പിച്ച ഒരു മേളയില്‍ ആകാശത്തൊട്ടിലില്‍ കയറിയ 14കാരിക്കാണ് ഗുരുതര പരിക്കേറ്റത്.
ആകാശത്തൊട്ടിലിന്റെ ഇരുമ്പ് കമ്പിയില്‍ കുട്ടിയുടെ മുടി കുടുങ്ങുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.