അയോധ്യയില്‍ മുസ്ലീങ്ങള്‍ക്ക് മസ്ജിദ് നിര്‍മിക്കുന്നതിനായി സുപ്രീംകോടതി സുന്നി വഖഫ് ബോര്‍ഡിന് ' അനുവദിച്ച സ്ഥലം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് യുപി മുഖ്യമന്ത്രിക്ക് കത്ത് നല്കി.
ബിജെപി നേതാവ് രജനീഷ് സിങാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് നല്‍കിയത്. 2019 ല്‍ അയോധ്യാ കേസില്‍ വിധി പ്രസ്താവം നടത്തുന്നതിനിടെ അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്.അയോധ്യയിലെ ധന്നിപൂരില്‍ പള്ളി പണിയുന്നതിനായി 5 ഏക്കര്‍ ഭൂമിയായിരുന്നു സുന്നി വഖഫ് ബോര്‍ഡിന് മസ്ജിദ് നിര്‍മിക്കുന്നതിനായി നല്‍കിയത്. അനുവദിച്ച ഭൂമിയില്‍ മസ്ജിദിന്റെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന് സ്ഥാപിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ മസ്ജിദ് നിര്‍മിക്കാനല്ല മുസ്ലിം സമുദായം അവിടെ ശ്രമിക്കുന്നതെന്നും മസ്ജിദിന്റെ മറവില്‍ ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നുമാണ് ബിജെപി നേതാവായ രജനീഷ് സിങ് തന്റെ കത്തില്‍ ആരോപിക്കുന്നത്.
സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന് അനുവദിച്ച സ്ഥലം മസ്ജിദിന്റെ നിര്‍മാണത്തിനായി ഉപയോഗിക്കാതെ മറ്റ് ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നതെന്നും ബിജെപി നേതാവ് തന്റെ കത്തില്‍ ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.