ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ശിരച്ഛേദം ചെയ്യുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയ ബംഗ്ലാദേശി കുടിയേറ്റക്കാരൻ ഷെയ്ഖ് അത്താല്‍ അറസ്റ്റില്‍.
യോഗിയ്ക്കെതിരെ അത്താല്‍ ഭീഷണി മുഴക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു . അതിനു പിന്നാലെയാണ് നോയിഡ പോലീസ് ഇയാളെ പിടികൂടിയത്.കത്തികളും ,പിസ്റ്റളും, വെടിയുണ്ടകളും ഇയാളില്‍ നിന്ന് കണ്ടെടുത്തു.ഷെയ്ഖ് അത്താല്‍ ഏതെങ്കിലും ക്രിമിനല്‍ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട് .
തന്റെ സുരക്ഷയ്ക്കും ആളുകളെ ഭയപ്പെടുത്തുന്നതിനുമാണ് താൻ ആയുധങ്ങള്‍ സൂക്ഷിച്ചതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത് .
എല്ലാ പള്ളികളും സർക്കാർ പൊളിക്കുന്നുവെന്ന് ആരോ തന്നോട് പറഞ്ഞിരുന്നുവെന്നും അതിനാലാണ് താൻ ഈ പ്രകോപനപരമായ പരാമർശം നടത്തിയതെന്നും ഷെയ്ഖ് അത്താല്‍ പറഞ്ഞു.
അയോധ്യയില്‍ രാമക്ഷേത്രം നിർമ്മിക്കുന്നതിനും അനധികൃത മുസ്ലീം പള്ളികളും മസാറുകളും പൊളിക്കുന്നതിനും ഉച്ചഭാഷിണികള്‍ക്കും അനധികൃത അറവുശാലകള്‍ക്കുമെതിരായ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നിട്ടിറങ്ങി എന്നതാണ് തന്നെ പ്രകോപിപ്പിച്ചതെന്നും ഇയാള്‍ പറഞ്ഞു. ബിസ്മി ചൊല്ലി യോഗിയെ വധിക്കുമെന്നായിരുന്നു അത്താലിന്റെ ഭീഷണി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.