ശബരിമല: പരമ്പരാഗത കാനനപാത വഴി നടന്ന് ശബരിമല സന്നിധാനത്തെത്തുന്ന ഭക്തര്‍ക്ക് ഇന്നു മുതൽ പ്രത്യേക പാസ്.
പ്രത്യേക പാസ് നൽകുന്നതിന്റെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ എഡിഎം അരുൺ എസ് നായർ നിർവഹിച്ചു. കിലോമീറ്ററുകൾ നടന്നു ദർശനത്തിനെത്തുന്ന തീർഥാടകർക്കു വനം വകുപ്പുമായി സഹകരിച്ചാണു പ്രത്യേക പാസ് നൽകുന്നത്.മുക്കുഴിയില്‍ വച്ചാണ് വനം ഇവര്‍ക്ക് പാസ് നല്‍കുക. ഭക്തരുടെ ഏറെ നാളെത്തെ ആവശ്യമായിരുന്നു ഇത്. അവര്‍ക്ക് ആശ്വാസമാകുന്നതാണ് തീരുമാനം. 50 കിലോമീറ്ററിലധികം ദൂരം നടന്നെത്തുന്ന ഭക്തര്‍ വീണ്ടും മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട സാഹചര്യമായിരുന്നു. പാസ് നല്‍കുന്നതോടെ അതൊഴിവാകും.
കാനന പാതയിലൂടെ വരുന്നവർക്കു പമ്പയിൽനിന്നു സ്വാമി അയ്യപ്പൻ റോഡ് വഴി സന്നിധാനത്തേക്കു എത്താനും സൗകര്യം ചെയ്യും.
ഇവർക്കു മരക്കൂട്ടത്തു വച്ചു ശരംകുത്തി വഴി ഒഴിവാക്കി ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്ത് പ്രവേശിക്കാന്‍ സാധിക്കും. നടപന്തലിൽ എത്തുന്ന പ്രത്യേക പാസ് ഉള്ള തീർഥാടകർക്കു പ്രത്യേക വരിയിലൂടെ ദർശനം സാധ്യമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.