യുപിയിൽ സംഘര്‍ഷമുണ്ടായ സ്ഥലത്ത് മുൻ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ കമ്മീഷൻ പരിശോധന നടത്തി, കനത്ത സുരക്ഷ

ലഖ്നൗ: സംഘർഷമുണ്ടായ സംഭലില്‍ ജുഡീഷ്യല്‍ കമ്മീഷൻ പരിശോധന നടത്തി. കനത്ത സുരക്ഷയിലാണ് മുൻ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്ത്വത്തിലുള്ള മൂന്നംഗ സംഘം സംഭലിലെത്തിയത്.

സംഘർഷത്തെ കുറിച്ച്‌ അന്വേഷിക്കാൻ ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത്. മുൻ അലഹബാദ് ഹൈക്കോടതി ജഡ്ജി ദേവേന്ദ്ര അറോറ. മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ അമിത് മോഹൻ, മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ അരവിന്ദ് കുമാർ ജെയിൻ എന്നിവരാണ് സംഭലിലെത്തി പരിശോധന നടത്തിയത്.
സർവേക്കിടെ പൊലീസിന് നേരെ കല്ലേറുണ്ടായതും തുടർന്ന് വെടിവയ്പ്പില്‍ 5 പേർ കൊല്ലപ്പെതും സംബന്ധിച്ചുള്ള അന്വേഷണ റിപ്പോർട്ട് സംഘം ഗവർണർക്ക് സമർപ്പിക്കും.

സന്ദർശനത്തിന്റെ പശ്ചാത്തലത്തില്‍ സംഭലില്‍ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്. സംഭലില്‍ സമാധാനം ഉറപ്പാക്കാൻ കഴിഞ്ഞ ദിവസം നിർദേശിച്ച സുപ്രീം കോടതി മസ്ജിദില്‍ സർവേയ്ക്ക് ഉത്തരവിട്ട ജില്ലാ കോടതിയുടെ തുടർ നടപടികള്‍ താല്‍ക്കാലികമായി തടഞ്ഞിരുന്നു.

 പിന്നാലെയാണ് ജുഡീഷ്യല്‍ കമ്മീഷൻ നടപടികള്‍ ഊർജിതമാക്കിയത്. അതേസമയം സ്ജിദില്‍ സർവേക്കുത്തരവിട്ട സംഭല്‍ ജില്ലാ കോടതിയിലാണ് ആ‌ർക്കിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യ നിലപാടറിയിച്ചത്.

ഷാഹി ജമാ മസ്ജിദ് സംരക്ഷിത പൈതൃക സ്വത്തായി 1920 ല്‍ വിജ്ഞാപനം ഇറക്കിയതാണ്, മസ്ജിദിലേക്ക് പൊതുജനങ്ങളുടെ പ്രവേശനം നിയന്ത്രിക്കണം, സർവേ നടപടിള്‍ നേരത്തെയും മസ്ജിദ് കമ്മറ്റി എതിർത്തിട്ടുണ്ട്, അനുമതി കൂടാതെ നിർമ്മാണ പ്രവർത്തനങ്ങള്‍ നടത്തിയതിന് മസ്ജിദ് കമ്മറ്റിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും എഎസ്‌ഐ കോടതിയില്‍ സമ‍ർപ്പിച്ച മറുപടിയിലുണ്ട്.

 അതിനിടെ വിഷയത്തിൽ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം. പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട 5 യുവാക്കളുടെ കുടുംബത്തിന് സമാജ് വാദി പാർട്ടി 5 ലക്ഷം വീതം സഹായധനം പ്രഖ്യാപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !