ചെന്നൈ: ഫിന്‍ജാല്‍ ചുഴലിക്കാറ്റിനിടെ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനു ശ്രമിക്കുന്ന ഇന്‍ഡിഗോ വിമാനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.
ശക്തമായ മഴയിലും കാറ്റിലും റണ്‍വെ കൃത്യമായി കാണാന്‍ പറ്റാത്ത അവസ്ഥയാണെങ്കിലും വിമാനം ലാന്‍ഡിങ്ങിന് ശ്രമിക്കുകയായിരുന്നു.ഉച്ചയോടെയാണ് ഇന്‍ഡിഗോ വിമാനം ചെന്നൈ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനു ശ്രമിച്ചത്. ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം ഇടത്തോട്ട് ചെരിഞ്ഞതിന് പിന്നാലെ ശ്രമം ഉപേക്ഷിച്ച് വിമാനം പറന്നുയരുന്നതാണ് വിഡിയോയിലുള്ളത്.
ലാന്‍ഡിങ് സമയത്ത് ക്രോസ് വിന്‍ഡ് (എതിര് ദിശയില്‍ കാറ്റ്) സംഭവിച്ചതായാണ് വിലയിരുത്തല്‍. ഇതോടെ നിലം തൊട്ട വിമാനം വശങ്ങളിലേക്ക് ചെരിയുകയായിരുന്നു. നിമിഷം നേരം കൊണ്ട് തന്നെ വിമാനം ലാന്‍ഡിങ് ശ്രമം ഉപേക്ഷിച്ച് പറന്നുയര്‍ന്നു.പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളം മണിക്കൂറുകളോളമാണ് അടച്ചിട്ടത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.