ലക്നൗ : കഴിഞ്ഞ 9 മാസത്തിനുള്ളില്‍ ഉത്തർപ്രദേശിലെത്തിയത് 47.61 കോടി വിനോദസഞ്ചാരികള്‍ . ഇതില്‍ ആഭ്യന്തര വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 14 ലക്ഷമാണ് .
അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെയാണ് യുപിയില്‍ ഇത്രയേറെ വിനോദസഞ്ചാരികള്‍ എത്തിയത് . സംസ്ഥാനത്തിന്റെ സാമ്പത്തിക കുതിപ്പിനും ഇത് ഏറെ സഹായകമായെന്നാണ് റിപ്പോർട്ട്.നിക്ഷേപം, തൊഴില്‍, പ്രാദേശിക സമ്പദ് വ്യവസ്ഥ എന്നീ മേഖലകളിലും സംസ്ഥാനം മുന്നിലാണ്.രാജ്യത്തേക്ക് വരുന്ന ഓരോ വിദേശ വിനോദസഞ്ചാരികളും ഒരിക്കല്‍ ഉത്തർപ്രദേശ് സന്ദർശിക്കണം എന്നതിനാല്‍ ടൂറിസം മേഖലയ്ക്ക് മുൻഗണന നല്‍കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. വിനോദസഞ്ചാര സൗഹൃദ അന്തരീക്ഷമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.
ഒമ്പത് മാസത്തിനുള്ളില്‍ 13,55,90,523 വിനോദസഞ്ചാരികള്‍ അയോദ്ധ്യ പുണ്യഭൂമി സന്ദർശിച്ചു, അതില്‍ 13,55,87,370 ആഭ്യന്തര വിനോദസഞ്ചാരികളും 3153 വിദേശ ഭക്തരുമാണ്.
6,80,68,697 ആഭ്യന്തര വിനോദ സഞ്ചാരികളും 87229 വിദേശ വിനോദ സഞ്ചാരികളും ഉള്‍പ്പെടെ 6,81,55,926 ഭക്തരാണ് ശ്രീകൃഷ്ണ ജന്മസ്ഥലമായ മഥുരയില്‍ എത്തിയത്. 6,27,18,417 ഭക്തരാണ് കാശിയില്‍ എത്തിയത് .ഇതില്‍ 184036 പേർ വിദേശ വിനോദസഞ്ചാരികളുമാണ്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.