കോഴിക്കോട്: വടകരയില്‍ കാറിടിച്ച് ഒൻപത് വയസുകാരി കോമയിലായ സംഭവത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹായം അഭ്യർത്ഥിച്ച് ദൃഷാനയുടെ കുടുംബം.
സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും സഹായ വാഗ്ദാനങ്ങള്‍ കടലാസില്‍ ഒതുങ്ങിയെന്നും കുടുംബം ആരോപിക്കുന്നു.മെച്ചപ്പെട്ട അന്തരീക്ഷത്തില്‍ നല്ല രീതിയില്‍ ചികിത്സ നല്‍കിയാല്‍ ദൃഷാനയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ കഴിയുമെന്നാണ് കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർമാർ പറയുന്നത്.
വീടിന്റെ അന്തരീക്ഷമാണ് ദൃഷാനയ്‌ക്ക് ആവശ്യമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഇത് പ്രകാരം ദൃഷാനയും കുടുംബവും വാടകവീട്ടിലേക്ക് മാറിയിട്ടുണ്ട്. ഇതോടെ ചികിത്സാച്ചെലവേറുകയാണ്.
മരുന്ന് മാത്രമാണ് ഇൻഷുറൻസിന് കീഴില്‍ ലഭിക്കുന്നത്. ഡയപ്പറും പ്രോട്ടീൻ പൗഡറുമൊക്കെ പുറത്തുനിന്ന് വാങ്ങുകയാണെന്ന് ദൃഷാനയുടെ അമ്മ സ്മിത പറയുന്നു. കൂട്ടിരിപ്പുകാരുടെ ഭക്ഷണവും മറ്റ് കാര്യങ്ങളും ഉള്‍പ്പടെ വലിയ തുകയാണ് ചെലവ് വരുന്നതെന്നും കുടുംബം പറയുന്നു.
ഒരാഴ്ച കഴിഞ്ഞ് കണ്ണ് പരിശോധിക്കണം, രണ്ടാഴ്ചയ്‌ക്ക് ശേഷം ന്യൂറോ മെഡിസിനിലും കാണിക്കണം, മൂന്നാഴ്ച കഴിഞ്ഞ് തെറപ്പിക്ക് വരണം.
പിന്നീട് ദിവസവും വീട്ടില്‍ വന്ന് തെറപ്പി ചെയ്യാൻ ആള്‍ വരും. അതിന് വേറെ ഫീസ് കൊടുക്കണം. ബെംഗളൂരുവിലെ നിംഹാൻസില്‍ തെറപ്പി ചെയ്താല്‍ വേഗത്തില്‍ മാറുമെന്ന് ചിലർ പറയുന്നു. 2 മണിക്കൂർ കൂടുമ്പോള്‍ ട്യൂബിലൂടെയാണു ഭക്ഷണം നല്‍കുന്നതെന്നും സ്മിത പറയുന്നു.
അമ്മയെ കണ്‍മുന്നില്‍ കൊലപ്പെടുത്തുകയും മകളെ ഈ ദുരവസ്ഥയിലാക്കുകയും ചെയ്തയാളെ ഇതുവരെ പൊലീസ് പിടികൂടിയിട്ടില്ല. കാറോടിച്ചയാളെ പിടികൂടിയാല്‍ മാത്രമേ നഷ്ടപരിഹാരവും മോളുടെ ചികിത്സയ്‌ക്കുള്ള സഹായവും ലഭിക്കൂ. കഴിഞ്ഞ ഫെബ്രുവരി 17-നാണ് അപകടം സംഭവിച്ചത്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.