തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്‍റെ ഭാഗമായി ജൈവ മാലിന്യ സംസ്കരണം ഉറപ്പാക്കുന്നതിനായി വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ജൈവ മാലിന്യ സംസ്കരണ ഉപാധികളുടെ വിവരശേഖരണം നടത്തുന്നു.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജനുവരി ആറു മുതല്‍ 12 വരെയാണു സർവേ.ഉറവിടമാലിന്യ സംസ്കരണ സംവിധാനമുളള വീടുകളും സ്ഥാപനങ്ങളും കണ്ടെത്തുക, ബയോബിൻ, കിച്ചൻ ബിൻ തുടങ്ങി വിവിധ ജൈവ മാലിന്യ സംസ്കരണ ഉപാധികളുടെ നിലവിലെ സ്ഥിതി,
ജൈവമാലിന്യം സംസ്കരിക്കാനുള്ള ഇനോകുലത്തിന്‍റെ ലഭ്യത, ഹരിതമിത്രം ആപ്പില്‍ രജിസ്റ്റർ ചെയ്ത വീടുകളുടെയും സ്ഥാപനങ്ങളുടെയും എണ്ണം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുകയാണ് സർവേയുടെ ലക്ഷ്യം.
ഇതുവഴി ഉറവിട മാലിന്യ സംസ്കരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും നൂറു ശതമാനം വീടുകളും സ്ഥാപനങ്ങളും ഹരിതകർമ സേനയുടെ പരിധിയില്‍ കൊണ്ടുവരുന്നതിനുമാണ് ഉദ്ദേശിക്കുന്നത്.
സർവേ നടത്തുന്നതിനായി ഓരോ വാർഡിലും രണ്ടു മുതല്‍ മൂന്നു വരെ ടീമുകളെ നിയോഗിക്കും. സംസ്ഥാനമൊട്ടാകെ 35,000 ലേറെ ഹരിതകർമസേനാംഗങ്ങളും സർവേയുടെ ഭാഗമാകും.
ഇവരെ കൂടാതെ കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്‍റെ പ്രതിനിധികളും ഉള്‍പ്പെടെ ഓരോ ടീമിലും അഞ്ച് പ്രതിനിധികളാണ് ഉണ്ടാവുക. ഇവർ ഹരിതമിത്രം ആപ് ഉപയോഗിച്ച് സംസ്കരണ ഉപാധികള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും രേഖപ്പെടുത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.