അപകടങ്ങൾ കൂടുന്നു: ലൈസൻസ് റദ്ദാക്കല്‍ കടുപ്പിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്,

തിരുവനന്തപുരം: അലക്ഷ്യ ഡ്രൈവിങ് മൂലം റോഡപകടങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ സസ്പെൻഡ് ചെയ്യുന്ന ലൈസൻസുകള്‍ തിരികെ നല്‍കുന്നതിനുള്ള മാനദണ്ഡം കടുപ്പിക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്.

നിലവില്‍ സസ്പെൻഷൻ കാലപരിധി തികച്ചാല്‍ ലൈസൻസ് തിരികെ കിട്ടുമായിരുന്നു. ഇനി മോട്ടോർ വാഹന വകുപ്പിന്‍റെ എടപ്പാളിലെ ഇന്‍റസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിങ് ആൻഡ് റിസർച്ചില്‍ (ഐ.ഡി.ടി.ആർ) അഞ്ചുദിവസ പരിശീലനത്തിന് ഹാജരാകണം. 

5000 രൂപയാണ് പരിശീലന ഫീസ്. സമയപരിധി തികച്ചാലും ഐ.ഡി.ടി.ആറില്‍നിന്നുള്ള സർട്ടിഫിക്കറ്റ് സമർപ്പിച്ചാലേ ആർ.ടി.ഒയോ ജോയന്‍റ് ആർ.ടി.ഒയോ ലൈസൻസ് പുനഃസ്ഥാപിക്കൂ. നിരത്തില്‍ ഉറങ്ങിക്കിടന്നവരുടെ മുകളിലേക്ക് വാഹനം പാഞ്ഞുകയറിയതും പാലക്കാട് ദുരന്തവുമവടക്കം മനഃസാക്ഷിയെ മരവിപ്പിക്കുന്ന അപകടങ്ങള്‍ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി കടുപ്പിക്കുന്നത്.

അപകടകരമായ ഡ്രൈവിങ്, മദ്യപിച്ച്‌ വാഹനമോടിക്കല്‍, അപകടമുണ്ടാക്കല്‍ തുടങ്ങിയ കാരണങ്ങളാലാണ് ലൈസൻസ് റദ്ദാക്കുന്നത്. മൂന്ന് മാസത്തേക്കോ ആറ് മാസത്തേക്കോ ആണ് സസ്പെൻഷൻ. ഇത് വളരെ ലാഘവത്തോടെ കണ്ട് ഗരുതര ഗതാഗത കുറ്റങ്ങള്‍ക്ക് മുതിർന്നവരുടെ എണ്ണം വർധിക്കുന്നുവെന്നാണ് സർക്കാർ വിലയിരുത്തല്‍. 

ഐ.ഡി.ടി.ആർ പരിശീലനത്തിന് തീരുമാനമായെങ്കിലും നടപടി ക്രമങ്ങള്‍ പൂർത്തിയാക്കാനുണ്ട്. പരിശീലനത്തിനെതിരെ ആരെങ്കിലും കോടതിയെ സമീപിക്കാനുള്ള സാഹചര്യമൊഴിവാക്കി നടപടിക്ക് നിയമപ്രാബല്യം ഉറപ്പുവരുത്താനാണിത്. നിലവില്‍ കുറ്റക്കാരായ ഡ്രൈവർമാരെ നല്ല നടപ്പിന് ആശുപത്രി സേവനത്തിനായി അയക്കുന്ന ഒറ്റപ്പെട്ട നിലയുണ്ടെങ്കിലും നിർബന്ധ സ്വഭാവമില്ല. 

എല്ലാ ജില്ലയിലും ഐ.ഡി.ടി.ആർ സബ് സെന്‍റർ 

ഐ.ഡി.ടി.ആർ സബ് സെൻററുകള്‍ എല്ലാ ജില്ലയിലും ആരംഭിക്കുന്നതിനും ആലോചനയുണ്ട്. ഇതിന് കേന്ദ്ര സർക്കാറിനെ സമീപിച്ചിരിക്കുകയാണ് സർക്കാർ. ഒരു സബ്സെന്‍ററിന് ഒരു കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇത് കൂടി യാഥാർഥ്യമാകുന്നതോടെ നല്ലനടപ്പ് പരിശീലനത്തിന് എല്ലാ ജില്ലയിലും സൗകര്യവുമാകും. 

ഗതാഗതക്കുറ്റം തടയാൻ സിറ്റിസണ്‍ ആപ് 

പൊതുജനങ്ങള്‍ക്ക് ഗതാഗതക്കുറ്റങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താനുള്ള സിറ്റിസണ്‍ മൊബൈല്‍ ആപ് കൂടുതല്‍ സജീവമാക്കും. ആപ് വഴി ഗതാഗതക്കുറ്റങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളും അയക്കാം. പരിവാഹൻ പോർട്ടലുമായി ബന്ധിപ്പിച്ചാണ് സംവിധാനം പ്രവർത്തിക്കുക.

കുറ്റം ചെയ്ത വാഹന നമ്ബർ നല്‍കിയാണ് ആപ് വഴി പരാതി അയക്കാനാവുക. നിലവില്‍ ഈ ക്രമീകരണമാണെങ്കിലും ചിത്രങ്ങളില്‍നിന്ന് വാഹന നമ്പർ സ്വയം ആപ് തിരിച്ചറിയുന്ന സംവിധാനം ഉടൻ ഏർപ്പെടുത്തും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !