തിരുവനന്തപുരം: കേരള നോളജ് ഇക്കോണമി മിഷന്‍റെ വിജ്ഞാന കേരളം പദ്ധതിയുടെ ഉപദേശകനായി നിയമിച്ച മുൻ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്കിന് 70,000 രൂപ പ്രതിമാസ ശമ്പളവും ഇന്ധനച്ചെലവും ഡ്രൈവറുടെ ശമ്പളവും നല്‍കാൻ തീരുമാനം.
എന്നാല്‍ പ്രതിഫലം വാങ്ങില്ലെന്ന് തോമസ് ഐസക് അറിയിച്ചു. നോളജ് ഇക്കോണമി മിഷൻ ഉപദേശക സ്ഥാനം ഐസക്ക് ഏറ്റെടുത്തു. ഈ സർക്കാരിന്‍റെ കാലാവധി കഴിയും വരെയാണ് നിയമനം.2021 മുതല്‍ കേരള ഡവലപ്മെന്‍റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്ക്) മുഖേനെ നടപ്പാക്കി വരുന്ന പദ്ധതിയാണ് കേരള നോളജ് ഇക്കോണമി മിഷൻ, അഥവാ കെകെഇഎം. ഇതിന്‍റെ പ്രവർത്തനങ്ങള്‍ സംസ്ഥാന വ്യാപകമായി വിജ്ഞാന കേരളം എന്ന പേരില്‍ വിപുലീകരിക്കാനാണ് തോമസ് ഐസക്കിനെ നിയോഗിച്ചത്.
തോമസ് ഐസക്കിനെ ഉപദേശകനായി നിയമിച്ച ഉത്തരവ് പുറപ്പെടുവിച്ചത് കെ ഡിസ്ക് എക്സ് ഓഫിഷ്യോ സെക്രട്ടറിയായ ഡോ.കെ.എം. ഏബ്രഹാമാണ്.
അദ്ദേഹം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പല്‍ സെക്രട്ടറിയാണ് കെ എക്സ് ഓഫിഷ്യോ സെക്രട്ടറി എന്ന നിലയിലാണ് നിയമന ഉത്തരവിറക്കിയത്.
എന്നാല്‍, ഇത്തരം ഉത്തരവിറക്കാൻ എക്സ് ഓഫിഷ്യോ സെക്രട്ടറിക്കു കഴിയില്ലെന്നും ആരെങ്കിലും കോടതിയില്‍ കേസ് ഫയല്‍ ചെയ്താല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന വാദവുമുണ്ട്.
ആസൂത്രണ- സാന്പത്തിക കാര്യ വകുപ്പ് സെക്രട്ടറിയാണ് ചട്ടം അനുസരിച്ച് ഇതു സംബന്ധിച്ച നിയമന ഉത്തരവ് ഇറക്കേണ്ടതെന്ന വാദവമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.