തോമസ് ഐസക്ക് പുതിയ തസ്തികയില്‍: 70,000 രൂപ ശമ്പളം, പ്രതിഫലം നിരസിച്ച്‌ മുൻ മന്ത്രി,

തിരുവനന്തപുരം: കേരള നോളജ് ഇക്കോണമി മിഷന്‍റെ വിജ്ഞാന കേരളം പദ്ധതിയുടെ ഉപദേശകനായി നിയമിച്ച മുൻ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്കിന് 70,000 രൂപ പ്രതിമാസ ശമ്പളവും ഇന്ധനച്ചെലവും ഡ്രൈവറുടെ ശമ്പളവും നല്‍കാൻ തീരുമാനം.

എന്നാല്‍ പ്രതിഫലം വാങ്ങില്ലെന്ന് തോമസ് ഐസക് അറിയിച്ചു. നോളജ് ഇക്കോണമി മിഷൻ ഉപദേശക സ്ഥാനം ഐസക്ക് ഏറ്റെടുത്തു. ഈ സർക്കാരിന്‍റെ കാലാവധി കഴിയും വരെയാണ് നിയമനം. 

2021 മുതല്‍ കേരള ഡവലപ്മെന്‍റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്ക്) മുഖേനെ നടപ്പാക്കി വരുന്ന പദ്ധതിയാണ് കേരള നോളജ് ഇക്കോണമി മിഷൻ, അഥവാ കെകെഇഎം. ഇതിന്‍റെ പ്രവർത്തനങ്ങള്‍ സംസ്ഥാന വ്യാപകമായി വിജ്ഞാന കേരളം എന്ന പേരില്‍ വിപുലീകരിക്കാനാണ് തോമസ് ഐസക്കിനെ നിയോഗിച്ചത്. 

തോമസ് ഐസക്കിനെ ഉപദേശകനായി നിയമിച്ച ഉത്തരവ് പുറപ്പെടുവിച്ചത് കെ ഡിസ്ക് എക്സ് ഓഫിഷ്യോ സെക്രട്ടറിയായ ഡോ.കെ.എം. ഏബ്രഹാമാണ്. 

അദ്ദേഹം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പല്‍ സെക്രട്ടറിയാണ് കെ എക്സ് ഓഫിഷ്യോ സെക്രട്ടറി എന്ന നിലയിലാണ് നിയമന ഉത്തരവിറക്കിയത്. 

എന്നാല്‍, ഇത്തരം ഉത്തരവിറക്കാൻ എക്സ് ഓഫിഷ്യോ സെക്രട്ടറിക്കു കഴിയില്ലെന്നും ആരെങ്കിലും കോടതിയില്‍ കേസ് ഫയല്‍ ചെയ്താല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന വാദവുമുണ്ട്.

ആസൂത്രണ- സാന്പത്തിക കാര്യ വകുപ്പ് സെക്രട്ടറിയാണ് ചട്ടം അനുസരിച്ച്‌ ഇതു സംബന്ധിച്ച നിയമന ഉത്തരവ് ഇറക്കേണ്ടതെന്ന വാദവമുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !