കോട്ടയം: പാലായില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരു വയസ്സുള്ള കുട്ടിയും ഉള്‍പ്പെടുന്നു.
പാല- പൊന്‍കുന്നം റോഡില്‍ പൂവരണിക്ക് സമീപം രാവിലെയാണ് അപകടമുണ്ടായത്.കാര്‍ യാത്രക്കാരായ എലിക്കുളം സ്വദേശി ജയലക്ഷ്മി, മക്കളായ ലോറല്‍ ( 4 വയസ്സ്) ഹെയ്ലി (ഒരു വയസ്സ്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട് കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
പരിക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.