തിരുവനന്തപുരം:ക്രിസ്മസ് പുതുവത്സര ബമ്പര്‍ ലോട്ടറിയുടെ അച്ചടി നിര്‍ത്തിവെച്ചു. ആശയക്കുഴപ്പത്തെ തുടര്‍ന്നാണ് അച്ചടി താത്കാലികമായി നിര്‍ത്തിവെച്ചത്.
ലോട്ടറിയുടെ സമ്മാന ഘനയില്‍ മാറ്റം വരുത്തിയതോടെ ലോട്ടറി വില്‍ക്കുന്ന ഏജന്റുമാര്‍ പ്രതിഷേധത്തിലാണ്. ഈ സാഹചര്യത്തിലാണ് ആശയക്കുഴപ്പം പരിഹരിക്കാത്തതിനാല്‍ അച്ചടി നിര്‍ത്തിവെച്ചത്.സാധാരണയായി പൂജാ ബമ്പര്‍ ലോട്ടറിയുടെ നറുക്കെടുത്തശേഷം ക്രിസ്മസ് ബമ്പര്‍ ലോട്ടറിയുടെ വില്‍പ്പന ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍, പൂജാ ബമ്പര്‍ നറുക്കെടുത്ത് രണ്ടു ദിവസം കഴിഞ്ഞിട്ടും ക്രിസ്മസ് ബമ്പറിന്റെ വില്‍പ്പന ആരംഭിച്ചിട്ടില്ല. ലോട്ടറി നറുക്കെടുപ്പില്‍ 5000, 2000 , 1000 രൂപ അടിയ്ക്കുന്ന സമ്മാനങ്ങള്‍ കുറച്ചതിലാണ് ഏജന്റുമാരുടെ പ്രതിഷേധം.
സമ്മാന ഘടനയില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ലോട്ടറി ക്ഷേമ നിധി ബോർഡ് ചെയർമാൻ ലോട്ടറി ഡയറക്ടർക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനം ആകാതെ ക്രിസ്മസ് ബമ്പര്‍ അച്ചടിച്ചാല്‍ വിതരണത്തെ അടക്കം ബാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.