തിരുവനന്തപുരം: പത്താം ക്ലാസ് ഇംഗ്ലീഷ്, പ്ലസ് വണ്‍ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങള്‍ പരീക്ഷക്ക് മുമ്പ് യുട്യൂബ് ചാനല്‍ വഴി ചോർന്നതില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്.
സംസ്ഥാന പൊലീസ് മേധാവിക്കും സൈബർ സെല്ലിനും പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉടൻ പരാതി നല്‍കുമെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്തസമ്മേളനത്തില്‍ അറിയിച്ചു.ടേം പരീക്ഷകളാണെങ്കിലും ചോദ്യങ്ങള്‍ ചോർന്നെന്ന പരാതി ഗൗരവമായാണ് കാണുന്നതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, പരീക്ഷ വീണ്ടും നടത്തില്ല. ചോദ്യപേപ്പർ തയാറാക്കുന്നത് അധ്യാപകരാണ്. വിതരണം ചെയ്യുന്നത് സ്കൂളിലെ പ്രധാനാധ്യാപകരും അധ്യാപകരുമാണ്. ഇവരറിയാതെ ചോദ്യപേപ്പർ പുറത്തുപോകില്ല.
പൊതുവിദ്യാഭ്യാസ മേഖലയോടുള്ള വെല്ലുവിളിയാണിത്. ചോദ്യം പുറത്തുവിട്ട യുട്യൂബ് ചാനലുകാർക്കും സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങള്‍ക്കും താല്‍ക്കാലിക ലാഭം കിട്ടുമായിരിക്കും. അതൊരു മിടുക്കായാണ് അവർ അവതരിപ്പിക്കുന്നത്. അവർക്ക് ലഭിക്കുന്നത് കുപ്രസിദ്ധിയാണ്.
ഉത്തരവാദികള്‍ക്കെതിരെ വകുപ്പുതല നടപടി ഉള്‍പ്പെടെ ആലോചിക്കുന്നതിന് തിങ്കളാഴ്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. നിലവില്‍ എസ്.എസ്.കെ വഴി ഡയറ്റുകള്‍ ചോദ്യപേപ്പർ തയാറാക്കുന്ന രീതിയില്‍ മാറ്റം വേണമോ എന്നും പരിശോധിക്കും.
അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ സെൻറർ ബന്ധത്തില്‍ കർശന നടപടി സ്വീകരിക്കും. അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ നിരീക്ഷിക്കാൻ വിദ്യാഭ്യാസ ഓഫിസർമാർക്ക് നിർദേശം നല്‍കും. ഇപ്പോഴത്തെ അന്വേഷണം സ്വകാര്യ ട്യൂഷൻ സെൻറർ ബന്ധമുള്ള അധ്യാപകരിലേക്കും വ്യാപിപ്പിക്കും.
കണ്ടുപിടിച്ചാല്‍ വകുപ്പില്‍ വെച്ചുപൊറുപ്പിക്കില്ല. പൊതുവിദ്യാഭ്യാസ മേഖലയെ ആശ്രയിക്കുന്ന വിദ്യാർഥികളോടും രക്ഷിതാക്കളോടും കടുത്ത വഞ്ചനയാണ് ഇവർ കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.