തിരുവനന്തപുരം: സ്മാർട്ട് സിറ്റി എന്ന ആശയത്തില്‍ നിന്നും സർക്കാർ പിൻവാങ്ങുന്നില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്.
സ്ഥലം പൂർണമായും സർക്കാർ മേല്‍ നോട്ടത്തില്‍ ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ടീകോം കരാർ പിൻമാറാൻ നേരത്തെ തന്നെ കത്ത് നല്‍കിയിരുന്നതായും മന്ത്രി അറിയിച്ചു. ഒരു കമ്മിറ്റി രൂപീകരിച്ച അവർക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തെക്കുറിച്ച് തീരുമാനിക്കും.കൊച്ചിയില്‍ ഭൂമിയുടെ ആവശ്യകതയുണ്ട്. 100 കമ്പിനികള്‍ ഭൂമിക്കായി കാത്തു നില്‍ക്കുകയാണ്. അവർക്ക് ഗുണകരമായി ഉപയോഗിക്കാൻ വേണ്ടി കൂടിയാണ് പിന്മാറിയത്. ടീ കോം യുഎഇക്ക് പുറത്ത് കാര്യമായ പദ്ധതികളൊന്നും നടത്തുന്നില്ല.
പദ്ധതിയില്‍ കാര്യമായി പ്രവർത്തനങ്ങളൊന്നും ചെയ്തിട്ടില്ലെന്നും രണ്ടുകൂട്ടരുടെയും താല്പര്യ പ്രകാരമാണ് ഭൂമി തിരിച്ചുപിടിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ പൊതുധാരണയാണ് ഉണ്ടായിരിക്കുന്നത്. സർക്കാർ ഇക്കാര്യത്തില്‍ കാര്യക്ഷമത കുറവൊന്നും ഉണ്ടായിട്ടില്ല. പദ്ധതി അവസാനിപ്പിക്കുന്നില്ലെന്ന് വ്യക്തമാക്കിയ മന്ത്രി നിക്ഷേപകർക്ക് ആശങ്ക ഉണ്ടാവേണ്ടതില്ലെന്നും ഇത് പുതിയ സാധ്യതയാണെന്നും അറിയിച്ചു.
അതേ സമയം, സ്മാർട്ട് സിറ്റി പദ്ധതിക്ക് പുതിയ പങ്കാളിയെ തേടുന്നതായി സർക്കാർ. ടീകോം ഒഴിവായ ശേഷം പദ്ധതിക്കായി സർക്കാർ പുതിയ നിക്ഷേപ പങ്കാളിയെ തേടും. താല്‍പര്യമുള്ളവർ എത്തിയാല്‍ പുതിയ വ്യവസ്ഥകളോടെ പദ്ധതി തുടരും. സാധ്യമായില്ലെങ്കില്‍ മാത്രം ഭൂമി ഇൻഫോ പാർക്കിന് കൈമാറും. സ്മാർട്ട് സിറ്റി പദ്ധതി ഇഴഞ്ഞുനീങ്ങാൻ തുടങ്ങിയിട്ട് 13 വർഷമാകുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.