തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് 57,120 രൂപയായി. 7130 രൂപയായിരുന്ന ഗ്രാമിന്റെ വില 7140 ലും എത്തി.
അന്താരാഷ്ട്ര വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 77,038 രൂപയാണ്. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡിന്റെ വില ട്രോയ് ഔന്‍സിന് 2,649.41 ഡോളര്‍ നിലവാരത്തിലുമാണ്.
വെള്ളിയാഴ്ച റിസര്‍വ് ബാങ്കിന്റെ മോണിറ്ററി പോളിസി പ്രഖ്യാപനം ഉള്ളതിനാല്‍ നിക്ഷേപകരുടെ നീക്കം കരുതലോടെയാണ്. അതുകൊണ്ട് തന്നെ താത്കാലികമായാണെങ്കിലും സ്വര്‍ണത്തിന്റെ ഡിമാന്റില്‍ ഇടിവുണ്ടായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.