ഇനി അവധിക്കാലം: സംസ്ഥാനത്ത് സ്കൂളുകള്‍ 21ന് അടയ്ക്കും, ക്രിസ്മസ് അവധി ഒമ്പത് ദിവസം മാത്രം

ഇനി അവധിക്കാലം: സംസ്ഥാനത്ത് സ്കൂളുകള്‍ 21ന് അടയ്ക്കും, ക്രിസ്മസ് അവധി ഒമ്പത് ദിവസം മാത്രം

തിരുവനന്തപുരം : ക്രിസ്മസ് പരീക്ഷ നാളെ പൂർത്തിയാകുന്നതോടെ പൊതുവിദ്യാലയങ്ങള്‍ക്ക് 21 മുതല്‍ അവധിക്കാലം. 21ന് അടയ്ക്കുന്ന സ്കൂളുകള്‍ അവധി കഴിഞ്ഞ് ഡിസംബർ 30നായിരിക്കും തുറക്കുക.

എല്‍.പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്ക് ഡിസംബർ 11 മുതല്‍ തുടങ്ങിയ പരീക്ഷകള്‍ 19 വരെയാണ് നടക്കുന്നത്. സ്‌കൂളുകളിലെ പരീക്ഷകള്‍ 20ന് പൂർത്തിയാക്കി 21ാം തീയതി മുതലാണ് അവധിക്കാലം ആരംഭിക്കുന്നത്. 

11 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ ഏതെങ്കിലും സാഹചര്യത്തില്‍ അവധി പ്രഖ്യാപിക്കുകയാണെങ്കില്‍ പകരം അന്നേദിവസത്തെ പരീക്ഷ 20ന് നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം

കേരളത്തിലെ അവധി ദിവസങ്ങള്‍ സംബന്ധിച്ച്‌ നേരത്തെ തന്നെ തീരുമാനം പ്രഖ്യാപിച്ചതാണ്. ഓണം വെക്കേഷനും പത്ത് ദിവസം അവധി ലഭിച്ചിരുന്നില്ല വിദ്യാർത്ഥികള്‍ക്ക്. ക്രിസ്മസിനും ഒൻപത് ദിവസം മാത്രമാണ് കുട്ടികള്‍ക്ക് അവധി ലഭിക്കുക.

20ന് അടയ്ക്കുന്ന സ്‌കൂളുകള്‍ ഡിസംബർ 30ന് തന്നെ തുറക്കും. പ്രാദേശിക അവധികളുള്ള സ്ഥലങ്ങളില്‍ അത് ബാധകമായിരിക്കും. 2023ലും ക്രിസ്മസിന് പത്ത് ദിവസത്തെ അവധിക്ക് പകരം ഒൻപത് ദിവസം മാത്രമാണ് അവധി ലഭിച്ചത്.

അതിന് മുന്നേയുള്ള വർഷങ്ങളില്‍ കൃത്യമായി പത്ത് ദിവസങ്ങളായിരുന്നു അവധി ലഭിച്ചിരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !